കേരളത്തിൽ ബി ജെ പി അക്കൗണ്ട് തുറക്കും – പി. സി ജോർജ്

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് പി.സി. ജോർജ്.

കോട്ടയത്തും ബിജപിക്ക് വിജയ പ്രതീക്ഷയുണ്ട്.
കോട്ടയത്ത് തുഷാർ ഉഷാറായി ജയിക്കും.

5 ലക്ഷത്തോളം വോട്ട് കോട്ടയത്ത് ബിഡിജെഎസിനുണ്ട്.

കേരളത്തിൽ ലൗ ജിഹാദ് ഉണ്ട്.

ലൗജിഹാദ് ഇല്ലാ എന്ന് ആർക്കാ അറിഞ്ഞു കൂടാത്തത്.


രാജ്യത്ത് 500 മുകളിൽ ആളുകൾ പോയിട്ടുണ്ട്.


ഇതിൽ 40 ഓളം പേരെ താൻ തിരികെ കൊണ്ടു വന്നിട്ടുണ്ടെന്നും പി.സി ജോർജ്ജ് കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു കൊണ്ട് പറഞ്ഞു.

മണിപ്പൂരിൽ ക്രിസ്ത്യാനികൾക്കെതിരെയുള്ള ആക്രമണം ജവഹർലാൽ നെഹ്റുവിൻ്റെ കാലം മുതലുണ്ട്.

പ്രധാനമന്ത്രിക്ക് അവിടെ പോകാൻ സൗകര്യമില്ലാത്തതുകൊണ്ട് പോയിട്ടില്ല.

കോൺഗ്രസുകാർ മുഴുവൻ കള്ളൻമാരാണെന്നും പി.സി ജോർജ് ആരോപിച്ചു.


മഹാനായ മന്നത്തപ്പൻ പോലും ഉപേക്ഷിച്ച പാർട്ടിയാണ് കേരള കോൺഗ്രസ് എന്നും വിമർശനം ഉയർത്തി.

സ്ഥാനാർത്ഥിയായ ശേഷം ഒരു രൂപയുടെ അഴിമതി നടത്തിയെന്ന് തെളിയിച്ചാൽ
അനിൽ ആൻ്റണിയുടെ സ്ഥാനാർത്ഥിത്വം പിൻവലിക്കാം.

എ.കെ ആൻ്റണി പൈസ മേടിച്ചതായി കരുതുന്നില്ലെന്നും പി.സി ചൂണ്ടിക്കാട്ടി.

വർഗീയ പാർട്ടിയാണെന്ന് പറഞ്ഞ് ബി ജെ പി
പ്രവേശനം കേരളത്തിൽ
ഇല്ലാതാക്കി.

ഏതു വിശ്വാസിക്കും. ചേരാൻ പറ്റിയ പാർട്ടിയാണ് ബി ജെ പി എന്നു തനിക്ക് മനസിലായെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കമാകും

പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കമാകും.അമേരിക്കൻ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവയിലടക്കം കേന്ദ്രസർക്കാരിന്‍റെ നിലപാടില്‍ പ്രതിഷേധം ഉന്നയിക്കാൻ പ്രതിപക്ഷ പാർട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്. ത്രിഭാഷാനയത്തിലൂടെ ഹിന്ദി...

പി വി അന്‍വറിന് ബി ജെ പി ബന്ധം; മമത ബാനര്‍ജിയെ നേരില്‍ കണ്ട് പരാതി അറിയിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായി ബി ജെ പിയുമായി ബന്ധമുള്ള പി വി അന്‍വറിനെതിരെ മമത ബാനര്‍ജിയെ നേരില്‍ കണ്ട് പരാതി...

പാലാ നഗരസഭാ ചെയർമാനായി തോമസ് പീറ്റർ തെരഞ്ഞെടുക്കപ്പെട്ടു

പാലാ നഗരസഭാ ചെയർമാനായി കേരളാ കോൺഗ്രസ് (എം) അംഗം തോമസ് പീറ്റർ തെരഞ്ഞെടുക്കപ്പെട്ടു.നഗരസഭയിലെ മൂന്നാം വാർഡ് അംഗമാണ് തോമസ്. ഇത് രണ്ടാം തവണയാണ് കൗൺസിലറാകുന്നത്....

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയെ 3 ന് തിരഞ്ഞെടുക്കും

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയെ 3 ന് തിരഞ്ഞെടുക്കും. ഇന്നു ചേരാനിരുന്ന യോഗം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ സൗകര്യാർത്ഥം തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിക്കുന്നു.പാർട്ടി...