കോട്ടയം മെഡിക്കൽ കോളേജിൽ ബി ജെ പി പ്രതിഷേധം, ഒ.പി ബ്ലോക്കിന് മുമ്പിൽ കുത്തിയിരുപ്പ് സമരം

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി ബിജെപിയും.പ്രകടനമായി എത്തിയ ബിജെപി പ്രവർത്തകർ ഗേറ്റിലൂടെ അകത്ത് കടന്നാണ് പ്രതിഷേധിക്കുന്നത്.ബി ജെ പി നേതാക്കളായ ശോഭാ സുരേന്ദ്രൻ, ലിജിൻ ലാൽ, എൻ. ഹരി, രാധാകൃഷ്ണ മേനാൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.ഒരു അമ്മയുടെ ഹൃദയമുണ്ടായിരുന്നെങ്കിൽ ഇന്നലെ തന്നെ മന്ത്രി വീണ രാജിവെക്കുമായിരുന്നുവെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ശോഭാ സുരേന്ദ്രൻ പറഞ്ഞു.മന്ത്രി വീണയാണ് ഈ സംഭവത്തിലെ ഒന്നാം പ്രതി.വീണയെപ്പോലെ മേലനങ്ങാതെ നടക്കുന്നവരല്ല ഞങ്ങൾ. യു.ഡി എഫ് രാഷ്ട്രീയം കളിക്കുകയാണെന്നും, കെട്ടിടത്തെക്കുറിച്ച്
അന്ന് പറയാതിരുന്നതെന്താണെന്നും അവർ ചോദിച്ചു.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...