ഹരിയാനയില്‍ ബിജെപി മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കും എന്ന് ഹരിയാന മുഖ്യമന്ത്രിയും ലാഡ്വ നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ നയാബ് സിംഗ് സൈനി.
കഴിഞ്ഞ പത്ത് വര്‍ഷമായി ഹരിയാനയുടെ വികസനത്തിനായി ബിജെപി വളരെയധികം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വികസനത്തിനായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പത്ത് വര്‍ഷമായി നടത്തി വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഭരണത്തുടര്‍ച്ച ഉറപ്പിക്കുമെന്നാണ് സൈനി പറയുന്നത്.
കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ ഞങ്ങള്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നിട്ടുണ്ട്. ഹരിയാനയ്ക്കിത് ഗുണം ചെയ്തിട്ടുമുണ്ട് – മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു.