തിരുവനന്തപുരത്ത് ബി ജെ പി പ്രവര്‍ത്തകന് വെട്ടേറ്റു

ബി എം എസ് ജില്ലാ വൈസ് പ്രസിഡന്റ് എ മധുവിനാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം നേമം മണ്ഡലത്തില്‍ പെട്ട മേലാങ്കോടു നടന്ന ആക്രമത്തിലാണ് മധുവിന് വെട്ടേറ്റത്. മുഖത്തും ശരീരത്തും വെട്ടേറ്റതായാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ശശി തരൂരിന്റെ വിജയത്തില്‍ ആഹ്ളാദ പ്രകടനം നടത്തിയ യു ഡി എഫ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് ബി ജെ പി പ്രവർത്തകർ ആരോപിച്ചു.

പ്രകടനമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇദ്ദേഹത്തിന്റെ വസതിക്കുമുന്നില്‍ പ്രകോപനം ഉണ്ടാക്കുകയും അതു ചോദ്യം ചെയ്തപ്പോള്‍ ആക്രമിക്കുകയുമായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

അക്രമികള്‍ വീടിനു നേരേ കല്ലേറു നടത്തിയതായും ഇവര്‍ പരാതിപ്പെട്ടു. അക്രമം ഭയന്ന് പോലീസിനെ വിവരം അറിയിച്ചെങ്കിലും അവര്‍ വേണ്ട സമയത്ത് ഇടപെട്ടില്ലെന്നും പരാതിയുണ്ട്.

Leave a Reply

spot_img

Related articles

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; കൂടുതൽ പ്രതികൾ അറസ്റ്റിലാകും

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാകും. പ്രതി തസ്ലിമയ്ക്ക് ഹൈബ്രിഡ് കഞ്ചാവ് നൽകിയ വരെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം...

അനധികൃതമായി സൂക്ഷിച്ച 408 പാചകവാതക സിലിൻഡറുകൾ പിടികൂടി

സ്വകാര്യവ്യക്തിയുടെ ഗോഡൗണിലും പറമ്പിലുമായി അനധികൃതമായി സൂക്ഷിച്ച 408 പാചകവാതക സിലിൻഡറുകൾ ജില്ലാ പൊതുവിതരണ ഉപഭോക്തൃകാര്യവിഭാഗം പിടികൂടി. ഇടപ്പാളാണ് സംഭവം.അനധികൃതമായി പാചകവാതക സിലിൻഡറുകൾ സൂക്ഷിച്ചതായ പ്രദേശവാസികളുടെയും...

ബലാൽസംഗത്തിനിരയായ പെൺകുട്ടി കൗൺസിലിംഗിൽ വെളിപ്പെടുത്തി; മറ്റൊരു കേസിൽ 57 കാരൻ അറസ്റ്റിൽ

ബലാൽസംഗത്തിനിരയായ പെൺകുട്ടി കൗൺസിലിംഗിൽ വെളിപ്പെടുത്തിയതുപ്രകാരമെടുത്ത മറ്റൊരു കേസിൽ 57 കാരൻ അറസ്റ്റിൽ. കാമുകൻ പ്രതിയായ കേസിൽ ഇരയായ 17 കാരിയെ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ...

നിരവധി സിസി ടിവി ക്യാമറകളും എട്ടു നായ്ക്കളും ഉള്ള വീട്ടിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ കവർന്നു

നിരവധി സിസി ടിവി ക്യാമറകളും എട്ടു നായ്ക്കളും ഉള്ള വീട്ടിൽ അതിക്രമിച്ചു കയറിയ കള്ളന്മാർ ലോക്കറിൽ നിന്ന് ഏകദേശം ഒരു കിലോ സ്വർണ്ണാഭരണങ്ങൾ കവർന്നു....