തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വി സംബന്ധിച്ച് വിശദമായി പഠിക്കുമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാർ. ബിജെപിക്ക് തിരിച്ചുവരവ് സാധ്യമല്ലാത്ത മണ്ഡലമല്ല പാലക്കാടെന്നും അടുത്ത മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായി തിരിച്ചു വരുമെന്നും സി.കൃഷ്ണകുമാർ വ്യക്തമാക്കി.
”ആത്മപരിശോധനയ്ക്കുള്ള അവസരമാണ് ഈ തോല്‍വി. ബിജെപിയുടെ അടിസ്ഥാന വോട്ട് പാർട്ടി നിലനിർത്തി. 40,000ത്തിന് അടുത്തുള്ള വോട്ട് കിട്ടി. ഇ.ശ്രീധരന് അന്ന് വ്യക്തിപരമായ വോട്ട് കൂടി കിട്ടിയിരുന്നു. എന്തുകൊണ്ടാണ് വോട്ടില്‍ കുറവ് വന്നതെന്ന് പരിശോധിക്കും. ഈ തോല്‍വിയൊന്നും ഞങ്ങളെ ബാധിക്കില്ല. ശക്തമായി തിരിച്ച് വരും. തങ്ങളുടെ സിറ്റിങ് സീറ്റൊന്നുമല്ല നഷ്ടപ്പെട്ടത്. തിരിച്ചടികളില്‍നിന്ന് പാഠം ഉള്‍ക്കൊള്ളും.
ഒരു നായരും, വാരിയരും തോല്‍വിയില്‍ ബാധകമല്ല. തോല്‍വിയ്ക്ക് പിന്നില്‍ ഒരു വാരിയർ എഫക്ടുമില്ല. അദ്ദേഹം പറഞ്ഞ ആരെങ്കിലും പാർട്ടി വിട്ടിരുന്നോ. സന്ദീപ് വാരിയർ ഒരു എഫക്ടും ഉണ്ടാക്കിയില്ല. കൃഷ്ണകുമാർ പറഞ്ഞു.