കാട്ടുപന്നികളെ വനം വകുപ്പ് വെടിവച്ചുകൊന്നു

പാലക്കാട് കുഴൽമന്ദത്ത് വയോധികയുടെ കാൽ കാട്ടുപന്നി കടിച്ചു മുറിച്ച പശ്ചാത്തലത്തിൽ രണ്ട് പന്നികളെ വെടിവെച്ച് കൊന്നു.

വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് വെടിവെച്ചത്.

ഇന്നലെയാണ് 61കാരിയായ കുഴൽമന്ദം സ്വദേശിനിയെ കാട്ടുപന്നി ഇടിച്ചുവീഴ്ത്തുകയും കാൽ കടിച്ചുമുറിക്കുകയും ചെയ്തത്.

ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.

തുടർന്ന് ഇന്നലെ ഉച്ച മുതൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പന്നിക്കായുള്ള തെരച്ചിലിലായിരുന്നു.

രണ്ട് പന്നികളെയാണ് വനം വകുപ്പ് വെടിവെച്ചിട്ടത്.

ഈ പ്രദേശത്ത് കൂടുതൽ പന്നികളുണ്ടെന്നാണ് വിവരം.

വരും ദിവസങ്ങളിലും കൂടുതൽ പന്നികളെ വെടിവെച്ചിടാനാണ് തീരുമാനം.

കാട്ടുപന്നി ആക്രമിച്ച വയോധികയും ആരോഗ്യ നില ഗുരുതരമാണ്.

മുട്ടിനും കണങ്കാലിനുമിടയിലെ മാംസം കടിച്ചെടുത്ത നിലയിലാണ്.

കാൽ മുറിച്ചുമാറ്റേണ്ടിവന്നേക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു.

Leave a Reply

spot_img

Related articles

മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നാമനും മരിച്ചു

മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ ആലപ്പുഴ കൈ ചൂണ്ടി ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമനും മരിച്ചു.ആലപ്പുഴ മെഡിക്കൽ...

ഓണം ഗിഫ്റ്റ് കാർഡുകള്‍ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സപ്ലൈകോ

ഓണം ഗിഫ്റ്റ് കാർഡുകള്‍ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സപ്ലൈകോ.പെരുമ്പാവൂരിലെ സ്ഥാപനത്തിന് ആയിരം ഗിഫ്റ്റ് കാർഡ് വിതരണം ചെയ്തതിലെ ക്രമക്കേടില്‍ കൂടുതല്‍ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ...

ചൂടിന് ആശ്വാസമായി മഴ വരുന്നു

ചൂടിന് ആശ്വാസമായി മഴ വരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം, വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലദേശ് തീരപ്രദേശത്തിനു മുകളിലായി ചക്രവാതച്ചുഴി...

ചെങ്ങന്നൂർ സ്വദേശിനി കുവൈറ്റിൽ കുഴഞ്ഞുവീണു മരിച്ചു

കുവൈത്തിൽ ചെങ്ങന്നൂർ സ്വദേശിനി കുഴഞ്ഞുവീണു മരിച്ചു.ചെങ്ങന്നൂർ സ്വദേശിനി ഷൈനി തോമസ് (54) ആണ് മരിച്ചത്. അബ്ബാസിയയിലെ താമസ സ്ഥലത്ത് കഴിഞ്ഞ ദിവസം രാത്രി കുഴഞ്ഞു...