ട്രെയിൻ യാത്രക്കിടെ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.റാന്നി വെച്ചൂച്ചിറ കുമ്പിത്തോട് വേഴക്കാട്ട് വിശ്വനാഥൻ്റെ മകൻ വിനീത് (32) മൃതദേഹമാണ് കണ്ടെത്തിയത്. കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിലെ റെയിൽവേ ട്രാക്കിലെ കുറ്റിക്കാട്ടിൽ നിന്നുമാണ് മൃതദേഹം ലഭിച്ചത്. മംഗലാപുരത്തു നിന്നും അലൂമിനിയം ഫാബ്രിക്കേഷൻ ജോലി കഴിഞ്ഞു നാട്ടിലേക്കു മടങ്ങിയ അഞ്ചംഗ യുവാക്കളുടെ സംഘത്തിൽ ഉൾപ്പെട്ട വിനീതിനെ യാത്രക്കിടെ കാണാതായതായി പരാതി ഉയർന്നിരുന്നു. കഴിഞ്ഞ ഏഴിന് വെളുപ്പിന് മൂന്നരയ്ക്ക് ശേഷം കോഴിക്കോടിനും കുറ്റിപ്പുറത്തിനും ഇടയിലാണ് കാണാതായത്.