മൂവാറ്റുപുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടു വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

മൂവാറ്റുപുഴ ആവോലിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടു വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.വാഴക്കുളം വെട്ടിക്കാട്ടുകുടി സന്തോഷിന്റെ മകന്‍ പ്ലസ്‌ടു വിദ്യാർത്ഥിയായ അശ്വിൻ ( 17 ) ആണ് മരിച്ചത്.അശ്വിന് ഒപ്പം കാണാതായ പരീക്കപീടിക സ്വദേശി ബിനുവിന്റെ മകന്‍ ക്രിസിനായി തിരച്ചിൽ തുടരുന്നു.ഇന്നലെ വൈകിട്ടാണ് ആവോലി വള്ളിക്കട കടവിൽ കുളിക്കാനിങ്ങിയ പ്ലസ്ടു വിദ്യാർത്ഥികളെ കാണാതായത്.ഈ കടവിനു തൊട്ടുതാഴെയുള്ള കടവിൽ നിന്നുമാണ് ഇന്നു രാവിലെ മൃതദേഹം കണ്ടെത്തിയത്.വൈകിട്ട് കാറ്ററിംഗ് ജോലി കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥികൾ വള്ളിക്കട കടവിൽ പുഴയില്‍ കുളിക്കാനായി ഇറങ്ങിയതായിരുന്നു. തുടർന്നാണ് കാണാതായത്.ഇന്നലെ രാത്രി വൈകിയും ഫയർഫോഴ്സും, സ്കൂബ ടീമും ചേർന്ന് പരിശോധന നടത്തിയെങ്കിലും ഇരുവരേയും കണ്ടെത്താനായിരുന്നില്ല.

Leave a Reply

spot_img

Related articles

ചിരിയുള്ള കാലത്തോളം ആ കഥാപാത്രങ്ങൾ ജീവിക്കും; പ്രിയ നടൻ സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന് കണ്ണീരോടെ വിട നൽകി കേരളം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്...

ചിരിക്ക് പിന്നിലെ രാഷ്ട്രീയവും സൈബർ ഇടങ്ങളിലെ അസഹിഷ്ണുതയും: സലിം കുമാറിന്റെ വേട്ടയാടപ്പെടുന്ന നിലപാടുകൾ

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ സലിം കുമാർ എന്ന കലാകാരൻ എക്കാലത്തും വേറിട്ടുനിൽക്കുന്നത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ കൊണ്ടാണ്. കേവലം ഒരു സിനിമാതാരം എന്നതിലുപരി,...

ചിരിക്ക് പിന്നിലെ ഗൗരവക്കാരൻ: സലിം കുമാറിൻ്റെ രാഷ്ട്രീയവും നിലപാടുകളും

മലയാള സിനിമയിൽ അഭിനയത്തിനപ്പുറം തന്റേതായ വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാൻ ധൈര്യം കാണിച്ച ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് സലിം കുമാർ. സിനിമയിലെ തിരശ്ശീലയിൽ...

ചിരിമുതൽ കണ്ണീർ വരെ: സലിം കുമാർ അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ ഒരു യാത്ര

മലയാളി പ്രേക്ഷകരുടെ മനസ്സിൽ സലിം കുമാർ എന്ന പേര് കേൾക്കുമ്പോൾ ആദ്യം തെളിയുന്നത് ഒരുപിടി പൊട്ടിച്ചിരിപ്പിക്കുന്ന മുഖങ്ങളാണ്. എന്നാൽ കേവലം ഒരു ഹാസ്യനടൻ എന്നതിലുപരി,...