ചേർത്തല തൈക്കാട്ടുശേരി പാലത്തിൽ നിന്നും കായലിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി.
തൈക്കാട്ടുശേരി പതിനാലാം വാർഡ് വല്ലയിൽ ആർ വി ദേവിന്റെ മകളും മനോജിന്റെ ഭാര്യയുമായ ജ്യോത്സന(38) ആണ് മരിച്ചത്.
പുലർച്ചെ 5.30 ഓടെയാണ് സംഭവം.ജ്യോത്സനയുടെ സൈക്കിളും ചെരുപ്പും പാലത്തിൽ കണ്ടതിനെ തുടർന്ന് കായലിൽ തെരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ കത്ത് എഴുതി വച്ചിട്ടുണ്ട്.