ബോളിവുഡ് ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചുവെന്ന തരത്തിലുള്ള പ്രചാരണങ്ങളോടു പ്രതികരിച്ച് മകൾ ഇഷ ഡിയോൾ. അസുഖ ബാധിതനായി ആശുപത്രിയിൽ കഴിയുന്ന പിതാവിന്റെ നില മെച്ചപ്പെടുകയാണെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇഷ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. കുടുംബത്തിൻ്റെ സ്വകാര്യത മാനിക്കണമെന്ന് അഭ്യർഥിച്ച ഇഷ, പിതാവിൻ്റെ മടങ്ങിവരവിനു വേണ്ടി പ്രാർഥിക്കുന്ന എല്ലാവരോടും നന്ദി അറിയിക്കുകയും ചെയ്തു.

