തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി. ആർ ഡി ഒ ക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം വന്നത്. തൃശ്ശൂർ സിറ്റി പോലീസ്, ബോംബ് സ്ക്വാഡ് എന്നിവർ സ്ഥലത്ത് പരിശോധന നടത്തുന്നു.jafar sadiq meth കേസിൽ അന്വേഷണം വഴി തിരിച്ചു വിടുന്ന മുൻ തമിഴ്നാട് മുൻ മുഖ്യമന്ത്രി യും AIDMK നേതാവുമായ എടപ്പാടി പളനിസ്വാമിയെ ഉന്മൂലനം ചെയ്യുമെന്നും ഭീഷണി സന്ദേശത്തിൽ പരാമർശം. RDX based explosive സ്ഥാപിച്ചു എന്നായിരുന്നു മെയിലിൽ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് 1.30ന് പൊട്ടും എന്നാണ് ഭീഷണി.rana_tahawur@hotmail.com എന്ന മെയിലിൽ നിന്നും പുലർച്ചെ 4.30നാണ് ഇ മെയിൽ വന്നത്. ജില്ലാ കളക്ടറേറ്റിൽ ലഭിച്ചത് വ്യാജ സന്ദേശം എന്നതാണ് നിഗമനം.സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.നേരത്തെയും വ്യാജ സന്ദേശം വന്നിരുന്നു.ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്നും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു. തമിഴ്നാട് ലിബറേഷൻ ആർമി എസ് മാരൻ ട്രിച്ചി സെൻട്രൽ എന്ന അഭിസംബോധയിടെയാണ് മെയിൽ അവസാനിക്കുന്നത്.