ഡല്‍ഹിയില്‍ ബോംബ് ഭീഷണി

ഡല്‍ഹിയില്‍ ബോംബ് ഭീഷണി ; വിമാനത്താവളം ഉള്‍പ്പെടെ 10 ആശുപത്രികളില്‍ പൊലീസ് പരിശോധന

ഡല്‍ഹിയില്‍ വിമാനത്താവളം ഉള്‍പ്പെടെ 10 ആശുപത്രികളില്‍ ബോംബ് ഭീഷണി. ഇന്ന് ഉച്ചയോടെ ഡല്‍ഹിയിലെ ബുരാരി, സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രികളിലാണ് ആദ്യം ഭീഷണി സന്ദേശം ലഭിച്ചത്. ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്.

സംഭവത്തില്‍ ബോംബ് സ്‌ക്വാഡും അഗ്‌നിശമനസേനയും ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ എത്തി തിരച്ചില്‍ നടത്തിയിട്ടും ഒരു ഉപകരണവും കണ്ടെത്താനായില്ലെന്ന് മംഗോള്‍പുരി പൊലീസ് പറഞ്ഞു. പരിശോധന തുടരുകയാണെന്നും സംശയാസ്പദമായ വസ്തുക്കളോ ഉപകരണങ്ങളോ ഇതുവരെ കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു.

ഹിന്ദു റാവു ആശുപത്രി ഉള്‍പ്പെടെ എട്ട് മുതല്‍ 10 വരെ മറ്റ് ആശുപത്രികള്‍ക്കും സമാനമായ ഭീഷണി ഇമെയിലുകള്‍ ലഭിച്ചതായി പൊലീസ് പിന്നീട് വെളിപ്പെടുത്തി. വൈകിട്ട് 6.15ഓടെയാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട കോള്‍ ലഭിച്ചതെന്ന് ഡല്‍ഹി അഗ്‌നിശമനസേനാ മേധാവി അറിയിച്ചു.

കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെയും ഗുജറാത്തിലെ അഹമ്മദാബാദിലെയും സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണിയുണ്ടായിരുന്നെങ്കിലും വ്യാജ സന്ദേശമായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് രാജ്യതലസ്ഥാനത്തുടനീളം 100ലധികം സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി ഉണ്ടായിരുന്നു. ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമഗ്രമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. ഇ-മെയിലുകളുടെ കൃത്യമായ ഉറവിടം കണ്ടെത്താന്‍ ഡല്‍ഹി പൊലീസ് റഷ്യന്‍ മെയിലിങ് സേവന കമ്പനിയായ മെയില്‍.റുവിനെ ഇന്റര്‍പോള്‍ വഴി സമീപിച്ചിരുന്നു.

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

കൊല്ലൂർ മൂകാംബികാ ക്ഷേത്ര മഹാരഥോത്സവം ഇന്നുമുതൽ

കൊല്ലൂർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ മഹാരഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിലെ പ്രധാന ചടങ്ങായ മഹാ രഥംവലി 12ന് ആണ്.ഇന്നു രാവിലെ 7.30ന് കൊടിയേറ്റം,...