പുസ്തക പ്രസാധനം വ്യവസായമായി പരിഗണിക്കണം: ഫെഡറേഷന്‍ ഓഫ് കേരള പബ്ലിഷേഴ്‌സ്

കൊച്ചി: പുസ്തക പ്രസാധനമേഖലയെ ഒരു വ്യവസായമായി സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഫെഡറേഷന്‍ ഓഫ് കേരള പബ്ലിഷേഴ്‌സ് രൂപീകരണയോഗം ആവശ്യപ്പെട്ടു. പ്രഥമ ജനറൽ കൗൺസിൽ യോഗം കൗൺസിൽ യോഗം എറണാകുളം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഷാജി ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

എറണാകുളം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഷാജി ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

എസ്. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

കേരളത്തിലെ പ്രസാധകരിൽ വലിപ്പച്ചെറുപ്പം ഒന്നുമില്ലെന്നും നല്ല പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന എല്ലാവരേയും ഒരേപോലെ പരിഗണിക്കേണ്ടതാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഷാജി ജോർജ് പറഞ്ഞു. ലൈബ്രറി കൌൺസിൽ മേളകൾ ജനകീയമാക്കേണ്ടത് കാലത്തിൻ്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നയരേഖ അവതരിപ്പ് അനില്‍ വേഗയും, ബൈലോ അവതരിപ്പിച്ച് സുനില്‍ പി മതിലകവും സംസാരിച്ചു. സുരേഷ് കീഴില്ലം സ്വാഗതവും , സിന്ധു സുരേഷ് നന്ദിയും പറഞ്ഞു.
എഫ് കെ പി സംസ്ഥാന പ്രസിഡണ്ടായി അനില്‍ വേഗ – (കോട്ടയം ), ജനറൽ സെക്രട്ടറിയായി സുനിൽ പി മതിലകം (തൃശ്ശൂർ), ട്രഷററായി എം പി പ്രദീപ്കുമാർ (കണ്ണൂർ) എന്നിവരെ തിരഞ്ഞെടുത്തു.
എസ്. ജയചന്ദ്രന്‍ – ആലപ്പുഴ, എന്‍. എന്‍. സുരേന്ദ്രന്‍ മാസ്റ്റര്‍ – മലപ്പുറം (വൈസ് പ്രസിഡന്റുമാര്‍), സിന്ധു സുരേഷ് – തിരുവനന്തപുരം, ഇ കെ ശ്രീനിവാസന്‍ – തൃശൂര്‍ (സെക്രട്ടറിമാര്‍), ഷാജി ജോര്‍ജ്- എറണാകുളം, നാലപ്പാടം പത്മനാഭന്‍ – കാസര്‍ഗോഡ്, കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ -കോഴിക്കോട്, അനില്‍ സമ്രാട്ട് – തൃശൂര്‍, ഡോ. സെബിന്‍ എസ് കൊട്ടാരം – കോട്ടയം, സുരേഷ് കീഴില്ലം – എറണാകുളം, ശരത് ബാബു തച്ചമ്പാറ- പാലക്കാട്, പോള്‍സണ്‍ തേങ്ങാപ്പുരയ്ക്കല്‍ – എറണാകുളം, എ എം മുഹമ്മദ് ഫസീഹ്-കോഴിക്കോട്, സി. പി. ചന്ദ്രന്‍ – കണ്ണൂര്‍ (എക്‌സി. കമ്മിറ്റി അംഗങ്ങള്‍) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

പ്രസാധകരുടെ കേരളത്തിലെ ആദ്യത്തെ രജിസ്ട്രേഡ് സംഘടന തങ്ങളുടെതാണെന്ന് പ്രസിഡൻ്റ് അനിൽ വേഗ പറഞ്ഞു.പ്രസാധകരുടെ പ്രശ്‌നങ്ങൾ ഗവൺമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും പ്രസാധകരെ പുതിയകാലത്തെ അറിവുകളിലേക്ക് എത്തിക്കാനും സംഘടനയുടെ ഭാഗത്തുനിന്നും എല്ലാ ശ്രമങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...