പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും. അദാനി വിഷയത്തില്‍ കഴിഞ്ഞയാഴ്ച നടപടികളൊന്നും പൂർത്തിയാക്കാതെ ഇരു സഭകളും പിരിഞ്ഞിരുന്നു. ചട്ടം 267 പ്രകാരം ചർച്ച അനുവദിക്കാതെ സഭാ നടപടികള്‍ മുന്നോട്ടുപോകില്ല എന്ന നിലപാടിലാണ് പ്രതിപക്ഷം. അതേസമയം അദാനി വിഷയം പാർലമെൻറില്‍ ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് ഇരു സഭകളെയും അധ്യക്ഷന്മാർ നിലപാട് സ്വീകരിച്ചു കഴിഞ്ഞു. ഇതോടെ ഇന്നും പാർലമെൻറ് പ്രഷുബ്ധമാകും. ഉത്തർപ്രദേശിലെ സംഭല്‍ വെടിവെപ്പ്, മണിപ്പൂർ കലാപവും വയനാടിനുള്ള കേന്ദ്ര സഹായവും ഉള്‍പ്പെടെ അടിയന്തര നോട്ടീസായി എത്തും.