ശിവഗിരി മഠത്തിലെ ബ്രഹ്മശ്രീ വിദ്യാനന്ദ സ്വാമികൾ ഇന്ന് രാവിലെ 8.20 ന് ശിവഗിരി മെഡിക്കൽ മിഷൻ ആശുപതിയിൽ വച്ച് സമാധിയായി.സുഖമില്ലാതെ ദീർഘകാലമായി ശിവഗിരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. സമാധിയിരുത്തൽ ചടങ്ങുകൾ ഇന്ന് വൈകുന്നേരം 5 മണിക്ക് ശിവഗിരി മഠത്തിലെ പൊതുദർശനത്തിന് ശേഷം സമാധി പറമ്പിൽ നടക്കും.