ജപ്പാനെ മറികടന്ന് ബ്രസീല്‍ പ്രീക്വാർട്ടറില്‍

ജപ്പാനെ മറികടന്ന് ബ്രസീല്‍ പ്രീക്വാർട്ടറില്‍. ലോക കപ്പ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ബ്രസീൽ ജൈത്രയാത്ര തുടരുന്നു. ജപ്പാനെ കീഴടക്കി ബ്രസീൽ പ്രീ ക്വാർട്ടറിലേക്ക് പ്രവേശിച്ചു.ആദ്യ പകുതിയിൽ കേയ്ശു സാനോയിലൂടെ മുന്നിലെത്തിയ ജപ്പാനെ രണ്ട് ഗോളുകള്‍ മടക്കിയാണ് ബ്രസീല്‍ തോല്‍പിച്ചത്.കസെമിറോ സമനില ഗോള്‍ നേടിയപ്പോള്‍ ഇഞ്ചുറി ടൈമില്‍ ഗബ്രിയേല്‍ മാർട്ടിനെല്ലിയാണ് വിജയഗോള്‍ നേടിയത്.ആദ്യ പകുതി അവസാനിക്കുമ്പോള്‍ ജപ്പാൻ തന്നെ മുന്നിട്ടുനിന്നു.കസെമിറോയുടെ മിസ് പാസ് മുതലെടുത്ത് കൈഷു സാനോ പന്ത് കൈവശമാക്കി. തുടർന്ന് പന്തുമായി മുന്നോട്ട് കുതിച്ച സാനോ ബ്രസീല്‍ ബോക്സിന്റെ എഡ്ജില്‍ നിന്ന് തൊടുത്ത ഷോട്ട് ഗോള്‍കീപ്പർ അലിസനെ മറികടന്ന് വലയിലെത്തി.56 മിനിറ്റില്‍ ഗബ്രിയേലിന്റെ ക്രോസില്‍ തലവെച്ച്‌ കാസെമിറോ സമനില ഗോള്‍ കണ്ടെത്തി. തുടർന്നും ബ്രസീല്‍ ആക്രമിച്ച്‌ കളിച്ചെങ്കിലും ഇഞ്ചുറി ടൈം വരെ കാത്തിരിക്കേണ്ടി വന്നു വിജയഗോളിനായി. ബ്രൂണോ ജുമേറായിസിന്റെ പാസില്‍ ഗബ്രിയേയേല്‍ മാർട്ടിനെല്ലിയാണ് ബ്രസീലിന്റെ വിജയഗോള്‍ നേടിയത്.

Leave a Reply

spot_img

Related articles

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം

ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം...

കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുന്നു; മത്സരം സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിൽ

കഴിഞ്ഞ ഫുട്ബോൾ ലോകകപ്പിലെ ഫേവറിറ്റുകളായിരുന്ന കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുമെന്ന് സൂചന. സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിലായിരിക്കും ഇന്ത്യ-കാബോ വെർഡെ മത്സരം...

കേരള കോളേജ് സ്പോർട്സ് ലീഗ് – വോളിബോൾ 2026 ന് ഇന്ന് തുടക്കം

കായിക-യുവജനകാര്യ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ഖേലോ ഇന്ത്യ പദ്ധതിയുമായി കൈകോർത്തുകൊണ്ട് സംഘടിപ്പിക്കുന്ന കേരള കോളേജ് സ്പോർട്സ് ലീഗ് – വോളിബോൾ മത്സരങ്ങൾക്ക് ഇന്ന്...

വിരമിക്കൽ സൂചന നൽകി ക്രിസ്‌റ്റ്യാനോ റൊണാൾഡോ

വിരമിക്കൽ സൂചന നൽകി ക്രിസ്‌റ്റ്യാനോ റൊണാൾഡോ. അടുത്ത വർഷത്തോടെ പ്രഫഷനൽ ഫുട്ബോൾ മതിയാക്കാൻ ആലോചിക്കുന്നതായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. വോഗ് മാസികയ്ക്കു...