ബ്രസീലിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 30 ആയി

ബ്രസീലിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 30 ആയി. പ്രളയം പൊതു ദുരന്തം ആയി പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രസീൽ സർക്കാർ.

പ്രളയത്തിൽ നിരവധിപ്പേരെ കാണാതാവുകയും 5,257 പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്. പെരും മഴയ്ക്ക് പിന്നാലെ തെക്കൻ ബ്രസീലിലെ ജലവൈദ്യുത പദ്ധതിയുടെ അണക്കെട്ട് തകർന്നതും മരണ സംഖ്യ ഉയർത്തുന്നതിന് കാരണമായിട്ടുണ്ട്.

അണക്കെട്ട് തകർന്നതിന് പിന്നാലെ റിയോ ഗ്രാൻഡേ ഡൂ സുളിൽ മാത്രം 60 പേരെ കാണാതായതാണ് അധികൃതർ വിശദമാക്കുന്നത്.

അഞ്ച് ലക്ഷത്തിലേറെ ആളുകൾക്ക് ശുദ്ധ ജലവും വൈദ്യുതിയും ലഭിക്കാത്ത അവസ്ഥയാണ് ഇവിടെയുള്ളത്.

കനത്ത മഴയ്ക്ക് പിന്നാലെ വെള്ളം കയറിയ മേഖലയിലേക്കാണ് ആറര അടി ഉയരമുള്ള ചെറു അണക്കെട്ട് തകർന്ന് ജലം കുതിച്ചെത്തിയത്.

സാധാരണയിൽ അധികം ചൂടും ഈർപ്പം നിറഞ്ഞ അന്തരീക്ഷവും ശക്തമായ കാറ്റുമാണ് രൂക്ഷമായ മഴയിലേക്ക് ബ്രസീലിനെ എത്തിച്ചതെന്നാണ് കാലാവസ്ഥാ വിദഗ്ധർ വിശദമാക്കുന്നത്.

ഒരു ഡസനിലേറെ മുൻസിപ്പാലിറ്റികളിൽ നിന്നാണ് ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നതെന്നാണ് ഗവർണർ എഡ്യുറാദോ ലേയ്റ്റ് വിശദമാക്കിയത്.

കാണാതായ ആളുകളെ കണ്ടെത്താനായി ഹെലികോപ്ടറുകളാണ് നിലവിൽ ഉപയോഗിക്കുന്നത്.

എന്നാൽ പ്രളയം അതിരൂക്ഷമായ ചില മേഖലകളിൽ ഹെലികോപ്ടർ ഉപയോഗിച്ചുള്ള തെരച്ചിലും പ്രായോഗികമല്ലെന്നാണ് അധികൃതർ വിശദമാക്കുന്നത്.

വരും ദിവസങ്ങളിലും കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് നടത്തിയിട്ടുള്ളത്.

Leave a Reply

spot_img

Related articles

ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ

ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ.ഇറാൻ ഇടക്കാല നേതൃകൗൺസിലാണ് തീരുമാനം അറിയിച്ചത്.തങ്ങൾക്ക് നേരെ ആക്രമണം ഇനി ഉണ്ടായില്ലെങ്കിൽ അയൽ രാജ്യങ്ങളെ തങ്ങൾ ആക്രമിക്കില്ലെന്ന് ഇറാൻ...

താൽക്കാലികമായി അടച്ച ദുബായ് വിമാനത്താവളം തുറന്നു

പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ താൽക്കാലികമായി അടച്ച ദുബായ് വിമാനത്താവളം തുറന്നു.മിസൈൽ ആക്രമണത്തെ തുടർന്ന് ആണ് വിമാന താവളം താത്കാലികമായി അടച്ചത്. മിസൈൽ അവശിഷ്ടങ്ങൾ...

ഇറാന് മേൽ ആക്രമണം കടുപ്പിച്ച് അമേരിക്കയും ഇസ്രായേലും; യുദ്ധം തുടരാൻ യുഎസ് സെനറ്റിന്റെ അനുമതി

ഇറാന് മേൽ ആക്രമണം കടുപ്പിച്ച് അമേരിക്കയും ഇസ്രായേലും. തെഹ്‌റാൻ ഉൾപ്പെടെ ഇറാൻ നഗരങ്ങളിൽ വ്യാപക ആക്രമണം തുടരുകയാണ്.യുദ്ധം തുടരാൻ ട്രംപിന് യുഎസ് സെനറ്റിന്റെ അനുമതി...

യുദ്ധം ആഗോള സാമ്പത്തിക മേഖലയെ പിടിച്ചുലയ്ക്കുന്നു

പശ്ചിമേഷ്യയിലെ യുദ്ധം ആഗോള സാമ്പത്തിക മേഖലയെ പിടിച്ചുലയ്ക്കുന്നു.ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ എണ്ണവില കുതിച്ചുയരുകയാണ്.ഈ സാഹചര്യത്തില്‍,...