ഡിജിറ്റൽ സർവേക്ക് കൈക്കൂലി: താൽക്കാലിക സർവേയർ പിടിയിലൽ

ഇടുക്കിയിൽ ഡിജിറ്റൽ സർവേക്ക് കൈക്കൂലി വാങ്ങിയ താൽക്കാലിക സർവേയർ പിടിയിലായി. എസ്. നിതിനാണ് വിജിലൻസിന്റെ പിടിയിലായത്. ബൈസൺവാലി പൊട്ടൻകുളത്തെ തോട്ടം അളക്കാൻ 50,000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് ഇയാൾ പിടിയിലായത്. 146 ഏക്കർ ഏലത്തോട്ടം അളക്കാനായി എസ്‌റ്റേറ്റ് മനേജർ സർവേ വിഭാഗത്തെ സമീപിച്ചിരുന്നു. താത്കാലിക സർവേയറായ നിതിൻ എസ്റ്റേറ്റിലെത്തുകയും ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.75,000 രൂപയെങ്കിലും തരാതെ അളന്ന് തിട്ടപ്പെടുത്തി തരാൻ കഴിയില്ലെന്ന് നിതിൻ പറഞ്ഞു. പിന്നീട് വീണ്ടും തോട്ടം അളക്കാൻ എസ്റ്റേറ്റ് മാനേജർ ബന്ധപ്പെട്ടപ്പോൾ 50,000 രൂപ മുൻകൂറായി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് വിജിലൻസിനെ അറിയിച്ച ശേഷം നേര്യമംഗലം പിഡബ്ല്യുഡി റെസ്റ്റ് ഹൗസിനെ സമീപത്ത് വെച്ച് പണം കൈമാറുന്നതിനിടെ നിതിൻ പിടിയിലാവുകയായിരുന്നു. 50,000 രൂപയുമായാണ് നിതിൻ പിടിയിലായത്. എസ്റ്റേറ്റുകളും ഭൂമികളും അളക്കുന്നതിന് സർവേയർമാർ കൈക്കൂലി ആവശ്യപ്പെടുന്നുവെന്ന പരാതി വ്യാപകമെന്നാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം.

Leave a Reply

spot_img

Related articles

കേരള ഐഎസ് മൊഡ്യൂൾ കേസ്; NIA പ്രതിചേർത്ത 2 പേർക്ക് ഹൈക്കോടതി ജാമ്യം

തീവ്രവാദ കേസിൽ എൻ ഐ എക്ക് കനത്ത തിരിച്ചടി. ഭീകര സംഘടനയായ ഐ.എസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാൻ കേരളത്തിൽ സംഘടനയുടെ ശാഖ രൂപീകരിച്ചെന്ന കേസിൽ...

തിയറ്ററുകളിൽ തീ പടർത്തിയ എമ്പുരാനിലെ ജംഗിൾ പൊളി സീൻ പുറത്ത്

എമ്പുരാനിൽ സ്റ്റീഫൻ നെടുമ്പള്ളിയുടെ കേരളത്തിലേയ്ക്കുള്ള തിരിച്ചുവരവിന്റെ സീനും ഗാനവും പുറത്തു വിട്ട് അണിയറപ്രവർത്തകർ.ലൂസിഫറിലെ ‘കടവുളെ പോലെ’ എന്ന ഗാനത്തിന്റെ റീപ്രൈസ് പതിപ്പായിരുന്നു എമ്പുരാനിൽ ഉപയോഗിച്ചത്....

ചെന്നൈ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട; 9 കോടി രൂപയുടെ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു

തമിഴ്‌നാട് ചെന്നൈ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. 9 കോടി രൂപയുടെ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. സാമ്പിയ സ്വദേശിയായ യുവതിയില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്....

ചൈനയ്ക്ക് മേൽ 104 % അധിക തീരുവ ചുമത്തി അമേരിക്ക; നാളെ മുതൽ പ്രാബല്യത്തിൽ വരും

ചൈനയ്ക്ക് മേൽ അധിക തീരുവ ഏർപ്പെടുത്തി അമേരിക്ക. 104% അധിക തീരുവയാണ് ചുമത്തിയിരിക്കുന്നത്. തീരുമാനം നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു....