ഫാമിലി വീസ- വരുമാന പരിധി വർധിപ്പിച്ച് ബ്രിട്ടൻ

ഫാമിലി വീസ സ്പോൺസർ ചെയ്യാനുള്ള വരുമാന പരിധി വർധിപ്പിച്ച് ബ്രിട്ടൻ, നീക്കം കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി

ഫാമിലി വീസ സ്പോൺസർ ചെയ്യുന്നതിനുള്ള കുറഞ്ഞ വരുമാന പരിധി വർധിപ്പിച്ച് യുകെ. 55 ശതമാനത്തിന്റെ വർധനവാണു വരുമാനപരിധിയിൽ വരുത്തിയിരിക്കുന്നത്. കുറഞ്ഞ വരുമാന പരിധി 18,600 പൗണ്ടിൽനിന്ന് 29,000 പൗണ്ടായാണ് ഉയർത്തിയിരിക്കുന്നത്. അടുത്തവർഷം ആദ്യത്തോടെ ഇത് 38,700 ആയി ഉയർത്തും.

ബ്രിട്ടിഷ് പൗരത്വമുള്ള, അല്ലെങ്കിൽ ബ്രിട്ടണിൽ താമസമാക്കിയവർക്കു കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള ഫാമിലി വീസ സ്പോൺസർ ചെയ്യണമെങ്കിൽ വ്യാഴാഴ്ച മുതൽ പുതിയ വരുമാന പരിധി നിർദേശം പാലിക്കേണ്ടി വരും. ബ്രിട്ടനിലേക്കുള്ള കുടിയേറ്റം ഇത്തവണ തിരഞ്ഞെടുപ്പിൽ ചൂടുള്ള ചർച്ചാവിഷയമാണ്.

വലിയരീതിയിലുള്ള കുടിയേറ്റത്തിന്റെ അവസാന പോയിന്റിൽ എത്തിച്ചേർന്നിരിക്കുകയാണ്. അതു കുറയ്ക്കുന്നതിനു ലളിതമായ പരിഹാരങ്ങൾ ഇല്ല’’- യുകെ മന്ത്രി ജെയിംസ് ക്ലവേർലി പറഞ്ഞു.
ബ്രിട്ടിഷ് തൊഴിലാളികളെയും അവരുടെ വേതനത്തെയും സംരക്ഷിക്കാനും കുടുംബത്തെ യുകെയിലേക്കു കൊണ്ടുവരുന്ന നികുതിദായകർക്കു ഭാരമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാനും ഭാവിക്ക് അനുയോജ്യമായ ഒരു ഇമിഗ്രേഷൻ സംവിധാനം കെട്ടിപ്പടുക്കാനുമാണു ശ്രമിച്ചിട്ടുള്ളത്’’ – ക്ലവർലി പറയുന്നു. ഫാമിലി വീസയ്ക്കു പുറമേ സ്റ്റുഡൻറ് വീസയിലും ബ്രിട്ടൻ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു

Leave a Reply

spot_img

Related articles

ഷാർജ സഫാരി മാളിൽ പുസ്തകംവിസ്മയവുമായി Z4 ബുക്‌സ് 

ഇഷ്ടമുള്ള പുസ്തകങ്ങൾ വാങ്ങുക എന്നത് മലയാളികളായ പ്രവാസികളെ സംബന്ധിച്ചിടത്തോളം പ്രയാസമുള്ള കാര്യമാണ്. നാട്ടിൽ അവധിക്ക് പോകുമ്പോളോ, ഷാർജ പുസ്തകമേള വരുമ്പോളോ ഒക്കെയാണ് പ്രിയപ്പെട്ട പുസ്തകങ്ങൾ...

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് വയനാട് സ്വദേശികൾ മരിച്ചു

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് വയനാട് സ്വദേശികൾ മരിച്ചു.നടവയൽ സ്വദേശി ടീന, അമ്പലവയൽ സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഇരുവരുടെയും വിവാഹം ജൂണിൽ നടക്കാനിരിക്കുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന...

യുഎസിന്റെ ഇറക്കുമതി തീരുവ പ്രഖ്യാപിച്ച്‌ ഡൊണാള്‍ഡ് ട്രംപ്

ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്കുളള യുഎസിന്റെ ഇറക്കുമതി തീരുവ പ്രഖ്യാപിച്ച്‌ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയ്ക്ക് മേല്‍ 26 ശതമാനവും ചൈനയ്ക്ക് 34...

അമേരിക്കയുടെ ആഗോള തീരുവ പ്രഖ്യാപനം ഇന്ന് വൈറ്റ് ഹൗസില്‍ നടക്കും

അമേരിക്കയുടെ ആഗോള തീരുവ പ്രഖ്യാപനം ഇന്ന് വൈറ്റ് ഹൗസില്‍ നടക്കും.ബുധനാഴ്ച്ച പ്രാദേശിക സമയം വൈകീട്ട് 4 മണിക്ക് (ഇന്ത്യൻ സമയം വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരക്ക്)...