ഭാര്യയ്ക്കും മക്കൾക്കും ബ്രിട്ടീഷ് പൗരത്വമെന്ന നിലയിൽ വ്യാജ പ്രചാരണം നടത്തിയ ഫേസ്ബുക്ക് പോസ്റ്റിനെതിരെ നിയമ നടപടിയുമായി ബിനോയ് വിശ്വം.പോസ്റ്റിലൂടെ തന്നെയും കുടുംബത്തെയും അവഹേളിക്കുകയാണെന്ന് ബിനോയ് വിശ്വം നല്‍കിയ പരാതിയില്‍ പറയുന്നു.കൃഷ്ണ അഞ്ചൽ എന്ന ഫേസ്ബുക്ക് പേജാണ് ബിനോയ് വിശ്വത്തിന്റെ ഭാര്യയും മക്കളും ബ്രിട്ടീഷ് പൗരന്മാരാണെന്ന തരത്തില്‍ വ്യാജ പ്രചരണം അഴിച്ചുവിട്ടത്. ഇതിനു പിന്നില്‍ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടിവേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.മലപ്പുറം സ്വദേശിയും എഴുത്തുകാരിയുമായ ഷൈല സി. ജോർജാണ് ബിനോയ് വിശ്വത്തിന്റെ ഭാര്യ. തന്റെ രണ്ട് മക്കളും കേരളത്തിലുണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു.

