സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപിച്ച്‌ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച്‌ സഹോദരനും ഭാര്യയും

സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപിച്ച്‌ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച്‌ സഹോദരനും ഭാര്യയും.
എറണാകുളം ആലങ്ങാട് സ്വദേശി ജോമോള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ജോമോളെ സഹോദരന്‍ ജോയ്‌സണ്‍, ഇയാളുടെ ഭാര്യ എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് പരാതി.സംഭവത്തില്‍ ആലുവ വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. വാടക വീട്ടില്‍ വച്ച്‌ ഇന്നലെയായിരുന്നു സംഭവം. കുറച്ച്‌ നാളുകളായി ജോയ്‌സണും ജോമോളും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. ജോമോളുടെ മേല്‍ ഒരു സ്വര്‍ണമോഷണ ആരോപണം നിലനിനിന്നിരുന്നു.ഇതുമായി ബന്ധപ്പെട്ട് ജോമോള്‍ പൊലീസില്‍ പരാതി നല്‍കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. മൊബൈല്‍ ഫോണ്‍ വലിച്ചെറിയുകയും തലയിലടക്കം ക്രൂരമായി ആക്രമിക്കുകയും ചെയ്തു. സംഭവത്തില്‍ മര്‍ദ്ദനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സ്വര്‍ണം മോഷ്ടിച്ചുവെന്നത് വ്യാജ ആരോപണമെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ഏറെ നാളായി നിലനിന്നിരുന്ന കുടുംബ തര്‍ക്കമാണ് ക്രൂരമര്‍ദ്ദനത്തില്‍ കലാശിച്ചതെന്നും എഫ്‌ഐആറിലുണ്ട്.

Leave a Reply

spot_img

Related articles

കോഴിക്കോട് റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ തകര്‍ന്നുവീണ ക്ലോക്ക് ടവറിന്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങള്‍ പൊളിച്ചുനീക്കാന്‍ തുടങ്ങി

കോഴിക്കോട് റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ തകര്‍ന്നുവീണ ക്ലോക്ക് ടവറിന്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങള്‍ പൊളിച്ചുനീക്കാന്‍ തുടങ്ങി.ഇന്നലെ രാത്രി വടം ഉപയോഗിച്ച്‌ മൂന്ന് തവണ കെട്ടിടാവശിഷ്ടങ്ങള്‍ വലിച്ചു...

കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായ തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ നാലാം ദിവസവും തുടരുന്നു

കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായ തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ നാലാം ദിവസവും തുടരുന്നു .ഇന്നലെ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.വയനാട് ഉള്‍പ്പെടെ...

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി ആരോപണം

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി ആരോപണം .നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സയ്‌ക്കെത്തിയ നെയ്യാറ്റിന്‍കര സ്വദേശിയായ രാജേഷ് കുമാര്‍(52) ആണ് കുഴഞ്ഞുവീണ് മരിച്ചത്.നെഞ്ചുവേദനയാണെന്ന്...

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു.കൊല്ലം ജില്ലയിലെ ചടയമം​ഗലത്താണ് സംഭവം.കുരിയോട് ഭാഗത്ത് ഇന്ന് പുലർച്ചെ 5.30ഓടെയാണ് ബസിന് തീപിടിച്ചത്.പുനലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിലാണ്...