പാത്രത്തിന്‍റെ പുറം മാത്രം കഴുകിയതു കൊണ്ടു കാര്യമുണ്ടോ?

ഭക്ഷണം കഴിക്കുന്ന പാത്രത്തിന്‍റെ പുറം മാത്രം കഴുകിയതു കൊണ്ടു കാര്യമുണ്ടോ?

പാത്രത്തിന്‍റെ അകത്തല്ലേ നമ്മള്‍ ഭക്ഷണം കഴിക്കുന്നത്?

അതുപോലെതന്നെയാണ് പല്ലിന്‍റെ കാര്യവും.

പല്ലുകളുടെ അകത്തുവച്ചല്ലേ നാം ഭക്ഷണം ചവച്ചരച്ചു കഴിക്കുന്നത്?

അപ്പോള്‍ പല്ലിന്‍റെ പുറം മാത്രം മിനുക്കിയിട്ടു കാര്യമില്ല.

പല്ലിന്‍റെ ഉള്‍ഭാഗവും നന്നായി ബ്രഷ്ചെയ്യുക.

അകംഭാഗവും പല്ലു തേയ്ക്കുമ്പോള്‍ വൃത്തിയാക്കേണ്ടതാണ്.

പല്ലിന്‍റെ ആരോഗ്യത്തിന് അത്യാവശ്യം വേണ്ട ഒരു കാര്യം വൃത്തിയാണ്.

എപ്പോഴും പല്ല് വൃത്തിയായി സൂക്ഷിക്കേണ്ടത് ആവശ്യമാണ്.

ആഹാരരീതിയില്‍ ശ്രദ്ധിച്ചാല്‍ പല്ലിന് കേടുവരുന്നത് ഒരു പരിധിവരെ തടയാവുന്നതാണ്.

രണ്ടുനേരം പല്ലുതേക്കുക.

മധുരപലഹാരങ്ങള്‍ അധികം കഴിക്കാതിരിക്കുക.

പെപ്സി, കോള, കോക്ക-കോളപോലുള്ളവ കഴിക്കാതിരിക്കുക.

ഫാസ്റ്റ്ഫുഡ് ഉപേക്ഷിക്കുക.

ഫൈബര്‍ കണ്ടന്‍റ് അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുക.

ചോക്ളേറ്റുകള്‍, ചൂയിംഗം തുടങ്ങിയവ ഉപേക്ഷിക്കുക.

ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ പല്ലിന്‍റെ ആരോഗ്യം സംരക്ഷിക്കാം.

ആരോഗ്യമുള്ള പല്ലുകള്‍ വൃത്തിയുടെ ലക്ഷണമാണെന്ന് മറക്കാതിരിക്കുക.

Leave a Reply

spot_img

Related articles

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ...

സൗദി MoH ല്‍ സ്റ്റാഫ്നഴ്സ് ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (പുരുഷന്‍, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്,...

ഇന്ന് ജൂനിയർ ഡോക്ട‌ർമാരുടെ നിരാഹാര സമരം

കേരള മെഡിക്കൽ പിജി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ നിരാഹാര സമരം നടത്തും. ബംഗാളിലെ...

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. രോഗി...