കോട്ടയത്ത് യുവാവിൻ്റെ ക്രൂര കൊലപാതകം; ഭാര്യ അറസ്റ്റിൽ

കോട്ടയം അകലകുന്നത്തെ യുവാവിൻ്റെ ക്രൂര കൊലപാതകത്തിൽ ഭാര്യക്കും പങ്ക്, മരിച്ച രതീഷിൻ്റെ ഭാര്യയും അറസ്റ്റിൽ.

ഗുഢാലോചന കുറ്റം ചുമത്തിയാണ് രതീഷിൻ്റെ ഭാര്യ എസ്.സി കോളനി തെക്കേക്കുന്നേൽ വീട്ടിൽ മഞ്ജു ജോണി (34) നെ പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്‌തത്.

പള്ളിക്കത്തോട് പാദുവ തെക്കേക്കുന്നേൽ രതീഷാണ് (42) കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് അകലക്കുന്നം ആലേകുന്നേൽ വീട്ടിൽ ശ്രീജിത്ത് എം.ജി യെ (27) പള്ളിക്കത്തോട് പൊലീസ് സംഘം അറസ്റ്റ് ചെയ്‌തിരുന്നു.

രതീഷിനെ മരക്കൊമ്പ് കൊണ്ട് അതി ക്രൂരമായി അടിച്ചാണ് ശ്രീജിത്ത് കൊലപ്പെടുത്തിയത്.

സംഭവത്തിന് പിന്നാലെ ശ്രീജിത്തിനെ പൊലിസ് പിടി കൂടിയിരുന്നു.

മഞ്ജുവും പ്രതിയായ ശ്രീജിത്തും തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നു. ഇതു സംബന്ധിച്ചു ശ്രീജിത്തും രതീഷും തമ്മിൽ തർക്കമുണ്ടായിരുന്നു.

പലരും ഇത് അറിഞ്ഞതോടെ മഞ്ജു വിദേശത്തേയ്ക്കു പോകുകയായിരുന്നു. തുടർന്നും ഇരുവരും തമ്മിൽ ഫോണിലൂടെ ബന്ധം സൂക്ഷിച്ചിരുന്നതായി പൊലീസ് പറയുന്നു.

സംഭവ ദിവസം ഒരു മരണ വീട്ടിൽ വച്ച് ശ്രീജിത്ത് രതീഷിനെ കണ്ടു. ഇത് മഞ്ജുവിനെ മെസേജ് അയച്ച് അറിയിക്കുകയും ചെയ്‌തു. എനിക്ക് അവനെ ഇഷ്ടമാകുന്നില്ല, ഞാൻ എന്ത് ചെയ്യണം എന്ന ശ്രീജിത്തിന്റെ ചോദ്യത്തിന് നീ എന്തേലും ചെയ്യ്. എന്ന മറുപടിയാണ് മഞ്ജു നൽകിയത്. ഇതോടെ രതീഷിനെ കൊലപ്പെടുത്താൻ ശ്രീജിത്ത് തീരുമാനിക്കുകയായിരുന്നു. തുടർന്ന് രാത്രിയിൽ ശ്രീജിത്ത് രതീഷിനെ കമ്പും വടിയും അടക്കം ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് കേസ്.

എന്നാൽ, രാത്രി തന്നെ പ്രതിയെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു. ഇത് അറിയാതിരുന്ന മഞ്ജു രാത്രി മുഴുവൻ ചാറ്റിംങ് തുടർന്നു. കൊലപാതക വിവരം അടക്കം ശ്രീജിത്ത് മഞ്ജുവിനെ അറിയിച്ചിരുന്നു. തുടർന്ന് വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന വിവരം അടക്കം മഞ്ജു ശ്രീജിത്തിന് മെസേജ് ചെയ്‌തു. ഈ സമയം എല്ലാം ശ്രീജിത്ത് പൊലീസ് കസ്റ്റഡിയിലായിരുന്നു. ഒടുവിൽ മഞ്ജു നാട്ടിൽ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തി. മാറി നിന്ന് മാത്രം മൃതദേഹം കണ്ടാൽ മതിയെന്നായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.

ഒടുവിൽ ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിൻ്റെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്‌തോടെയാണ് ഗൂഢാലോചന നടത്തി രതീഷിനെ ഇരുവരും കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞത്.തുടർന്ന് ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്. ഓ കെ.പി ടോംസൻ്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.

Leave a Reply

spot_img

Related articles

‘ബ്ലാക്ക് ലൈന്‍’ പുതിയ ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ്

പ്രത്യേക മാനദണ്ഡങ്ങളൊന്നും കൂടാതെ പൊതുജനങ്ങള്‍ക്ക് Instant Loan വാഗ്ദാനം നല്‍കി തട്ടിപ്പു നടത്തുന്ന നിരവധി സംഘങ്ങള്‍ ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്.ബ്ലാക്ക് ലൈന്‍ എന്ന കമ്പനിയുടെ...

ബസ്സിൽ കഞ്ചാവ് കടത്തിയ യുപി സ്വദേശികൾ പിടിയിൽ

കണ്ണൂർ പാപ്പിനിശ്ശേരിയിൽ ബസ്സിൽ കഞ്ചാവ് കടത്തിയ യുപി സ്വദേശികൾ പിടിയിൽ. അഞ്ച് കിലോ കഞ്ചാവാണ് പിടികൂടിയത്.സുശീൽ കുമാർ, റാം രത്തൻ സഹിനി എന്നിവരാണ് പിടിയിലായത്.പാപ്പിനിശ്ശേരിയിൽ...

വാളയാർ ചെക്പോസ്റ്റിൽ എട്ട് കിലോഗ്രാം കഞ്ചാവ് പിടികൂടി

കോയമ്പത്തൂരിൽ നിന്ന് വരികയായിരുന്ന കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന കഞ്ചാവാണ് വാളയാറിലെ എക്സൈസ് ചെക് പോസ്റ്റിൽ വെച്ച് ഉദ്യോഗസ്ഥർ പിടികൂടിയത്.പശ്ചിമ ബംഗാൾ സ്വദേശിയാണ് ബസിൽ കഞ്ചാവ്...

കാണാതായ ആറുവയസുകാരനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

തൃശൂർ കുഴൂരില്‍ കാണാതായ ആറുവയസുകാരനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലിസ്. സംഭവത്തില്‍ പ്രദേശവാസിയായ 20 കാരനെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുഴൂര്‍...