കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി എസ് യെദ്യുരപ്പക്കെതിരെ ബെംഗളുരുവിൽ പോക്സോ കേസ്.
വീട്ടിൽ സഹായം ചോദിച്ചെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് മോശമായി പെരുമാറിയതായാണ് പരാതി.
ബെംഗളൂരു സദാശിവനഗർ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അമ്മയോടൊപ്പം യെദ്യുരപ്പയുടെ വീട്ടിൽ എത്തിയ പെൺകുട്ടിയോട് അശ്‌ളീല ചുവയോടെ സംസാരിച്ചു എന്നാണ് പരാതിയിൽ ഉള്ളത്.
പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് യെദ്യുരപ്പക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തത്.
മുൻ മുഖ്യമന്ത്രി എന്ന നിലയിൽ യെദ്യൂരപ്പയോട് സഹായമഭ്യർഥിച്ച് പലരും ബെംഗളുരുവിലെ വീട്ടിൽ എത്താറുണ്ട്.
അങ്ങനെ എത്തിയവരാണ് പെൺകുട്ടിയും അമ്മയും. ഇവരുമായുള്ള സ്വകാര്യ കൂടിക്കാഴ്‌ചയ്ക്കിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.