ബജറ്റ് സമ്മേളനം; കേന്ദ്രസർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗം ഇന്ന്

ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രസർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗം ഇന്ന് ചേരും.രണ്ട് ഘട്ടമായിട്ടാണ് ഇത്തവണ ബജറ്റ് സമ്മേളനം ചേരുന്നത്. ഫെബ്രുവരി 13 വരെയാണ് ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യഘട്ടം. മാർച്ച്‌ 10ന് തുടങ്ങുന്ന രണ്ടാംഘട്ട സമ്മേളനം ഏപ്രില്‍ നാലുവരെ നീളും. ആകെ 27 പ്രവൃത്തിദിനങ്ങളാണു നിശ്ചയിച്ചിരിക്കുന്നത്. രാഷ്‌ട്രപതിയുടെ പ്രസംഗത്തോടെയാകും സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കുക. ശനിയാഴ്ച ബജറ്റ് അവതരണത്തിനുശേഷം സഭ പിരിയും. രാഷ്‌ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയാണ് തിങ്കളാഴ്ച മുതല്‍ മൂന്നു ദിവസം നിശ്ചയിച്ചിരിക്കുന്നത്.

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

കൊല്ലൂർ മൂകാംബികാ ക്ഷേത്ര മഹാരഥോത്സവം ഇന്നുമുതൽ

കൊല്ലൂർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ മഹാരഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിലെ പ്രധാന ചടങ്ങായ മഹാ രഥംവലി 12ന് ആണ്.ഇന്നു രാവിലെ 7.30ന് കൊടിയേറ്റം,...