പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റ്, ശക്തമായ ബഹുജന പ്രക്ഷോഭം ഉയരും: സിപിഎം

സംസ്ഥാന ബജറ്റിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റാണെന്നാണ് വിമര്‍ശനം.തുറമുഖങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ‘മിഷന്‍ സമുദ്ര’യെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളവും അദാനിക്ക് നല്‍കാനാണ് നീക്കം.വിദേശ സര്‍വകലാശാലകള്‍ക്ക് വാതില്‍ തുറക്കുന്നത് ഉന്നത വിദ്യാഭ്യാസത്തിന് തിരിച്ചടിയാകും. ആരോഗ്യ ഇന്‍ഷുറന്‍സ് പ്രഖ്യാപനം ജനങ്ങളെ കബളിപ്പിക്കുന്നതെന്നും സിപിഐഎം ആരോപിച്ചു.പ്രവാസി ക്ഷേമത്തിന് കാര്യമായ തുക വകയിരുത്തിയില്ല. ശമ്പള പരിഷ്‌കരണം അട്ടിമറിക്കുന്ന ബജറ്റാണിത്. കേന്ദ്രത്തിന്റെ ഫെഡറല്‍ വിരുദ്ധ സമീപനത്തിനെതിരെ ബജറ്റില്‍ ശക്തമായ നിലപാടില്ലെന്നും പ്രസ്താവനയില്‍ വിമര്‍ശനമുണ്ട്.രാഷ്ട്രീയ വിരോധം മൂലം എല്‍ഡിഎഫ് പദ്ധതികള്‍ തകര്‍ക്കുകയാണ്. ബജറ്റിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം ഉയരുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്വ്യക്തമാക്കുന്നു.

Leave a Reply

spot_img

Related articles

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം.വിജിലൻസ് ഡയറക്ടറാണ് കുറ്റപത്രത്തിന് അംഗീകാരം നൽകിയത്. ഇക്കാര്യം...

മാവൂരിൽ പനി ബാധിച്ച് സ്ത്രീ മരിച്ചു

കോഴിക്കോട് മാവൂരിൽ പനി ബാധിച്ച് സ്ത്രീ മരിച്ചു.മാവൂർ പാറമ്മൽ സ്വദേശി സുനിത (54) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വയറിളക്കവും പനിയെയും തുടർന്ന്...

ശബരിമല സ്വർണക്കൊള്ള; 2019-ലെ വീഴ്ചകൾ മറയ്ക്കാൻ സ്വർണപ്പാളി കൈമാറി, നിർണായക കണ്ടെത്തലുമായി എസ്ഐടി

ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ ഇടതുപക്ഷ ഭരണസമിതിയെക്കൂടി പ്രതിക്കൂട്ടിലാക്കിക്കൊണ്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) നിർണായക റിപ്പോർട്ട്.2025-ൽ നടന്ന സ്വർണപ്പാളി കൈമാറ്റത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചന...

ബജറ്റില്‍ കോട്ടയം നിയമസഭ മണ്ഡലത്തിന് മികച്ച പരിഗണന

2026-27 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയത്തിന് മികച്ച പരിഗണന. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അവഗണിക്കപ്പെട്ടിരുന്ന പല പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു. നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ...