മുനമ്പത്ത് ഇന്ത്യ സഖ്യത്തിന്റെ നുണകളുടെ പെരുമഴ, കേന്ദ്രം വാക്ക് പാലിച്ചില്ലെന്ന് കള്ളം പറയുന്നു: വി. മുരളീധരൻ

മുനമ്പത്ത് ഇന്ത്യ സഖ്യത്തിന്റെ നുണകളുടെ പെരുമഴ, കേന്ദ്രം വാക്ക് പാലിച്ചില്ലെന്ന് കള്ളം പറയുന്നു: വി. മുരളീധരന്‍.വഖഫ് ഭീകരതയില്‍ വേട്ടക്കാര്‍ക്ക് ഒപ്പം ഓടിയവര്‍ ഇരകളുടെ കൂടെയെന്ന് തെളിയിക്കാന്‍ മുനമ്പത്ത് നുണകളുടെ പെരുമഴ പെയ്യിക്കുകയാണെന്ന് മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍. മാധ്യമങ്ങളെയെടക്കം തെറ്റിദ്ധരിപ്പിക്കുകയാണ് ഇന്ത്യ സഖ്യം. കേന്ദ്രമന്ത്രി വാക്ക് പാലിച്ചില്ലെന്ന് കള്ളം പറയുന്നവര്‍ മുനമ്പത്തെ ജനതയക്ക് വേണ്ടി ചെറുവിരല്‍ പോലും അനക്കാത്തവരാണ്. മുനമ്പം പ്രശ്‌ന പരിഹാരത്തിന് വഖഫ് ഭേദഗതി പര്യാപ്തമല്ലെന്ന് പറയുന്നവര്‍ ആടിനെ പട്ടിയാക്കുകയാണെന്നും വി.മുരളീധരന്‍ ആരോപിച്ചു. പുതിയ ആക്ടിന്റെ ചട്ടങ്ങള്‍ രൂപീകരിക്കുമ്പോള്‍ മുനമ്പത്തെ പ്രശ്‌നത്തിന് പരിഹാരമാകും. വഖഫ് ബോര്‍ഡിന്റെ തീരുമാനത്തിനെതിരായ നിയമ പോരാട്ടങ്ങളില്‍ പുതിയ ചട്ടങ്ങള്‍ സാധാരണക്കാര്‍ക്ക് സഹായകമാവുമെന്ന് മുന്‍ കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.മുനമ്പം ജനതയ്ക്ക് ഒപ്പം നില്‍ക്കേണ്ട സംസ്ഥാന വഖഫ് ബോര്‍ഡ്, വഖഫ് െ്രെടബ്യൂണലിന്റെ നടപടികള്‍ക്കെതിരെ സ്‌റ്റേ വാങ്ങി. അക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് എന്താണ് പറയാനുള്ളതെന്ന് മുരളീധരന്‍ ചോദിച്ചു. മുനമ്പത്തെ ജനതയോടുള്ള പ്രതികാര മനോഭാവം ഇന്‍ഡി സഖ്യം തുടരുകയാണെന്നതിന്റെ തെളിവാണതെന്ന് വി.മുരളീധരന്‍ പ്രതികരിച്ചു.മുനമ്പത്ത് റവന്യൂ അവകാശങ്ങള്‍ എപ്പോള്‍ പുനസ്ഥാപിക്കുമെന്ന് പറയേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. വഖഫ് ബോര്‍ഡാണ് കേസിന് തടസം നില്‍ക്കുന്നത്.മുനമ്പത്തെ ജനതയോട് സഹാനുഭൂതി പ്രകടിപ്പിക്കുന്നവര്‍ ഇത്രയും കാലം എടുത്ത നിലപാട് പൊതുജനസമക്ഷത്തിലുണ്ട്. മുനമ്പത്തെ ജനതയോട് ഒപ്പമാണ് ഇന്ത്യ സഖ്യമെങ്കില്‍ നിയമസഭയിലെ പ്രമേയം പിന്‍വലിക്കട്ടെ എന്നും വി.മുരളീധരന്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...