വയോധികരായ ദമ്പതികൾ താമസിക്കുന്ന വീട്ടിൽ മോഷണം

കോട്ടയം തലയോലപറമ്പിൽ വയോധികരായ ദമ്പതികൾ താമസിക്കുന്ന വീട്ടിൽ മോഷണം.. വീടിൻ്റെ മുൻവശത്തെ വാതിൽ കുത്തി തുറന്ന് അകത്ത് കയറിയ മോഷ്ടാക്കൾ മുറിക്കുള്ളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 1.5 ലക്ഷം രൂപ കവർന്നു. പുത്തൻപുരയ്ക്കൽ പി.വി. സെബാസ്റ്റ്യൻ്റെ വീട്ടിലായിരുന്നു മോഷണം നടന്നത്. ഞായറാഴ്ച പുലർച്ചെ ഒന്നോടെയായിരുന്നു മോഷണം നടന്നത്. മുറിക്കുള്ളിലെ മേശവലിപ്പിൽ നിന്നും അലമാരയുടെ താക്കോൽ എടുത്ത ശേഷം അലമാരയ്ക്കുള്ളിൽ ബാഗിൽ സൂക്ഷിച്ചിരുന്ന പണം അപഹരിക്കുകയായിരുന്നു .വീടിനുള്ളിൽ നിന്നും രേഖകളും ബാങ്ക് പാസ് ബുക്ക്, എടിഎം കാർഡ് അടക്കമുള്ളവ സൂക്ഷിച്ചിരുന്ന മേശവലിപ്പ് എടുത്ത് പുറത്ത് കൊണ്ടുവന്നിട്ടു. വിമുക്ത ഭടനായ സെബാസ്റ്റ്യനും റിട്ടേഡ് നഴ്സിംസിംഗ് കോളജ് പ്രിൻസിപ്പലായിരുന്ന ഭാര്യ ഏലിയാമ്മയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. തലയോലപ്പറമ്പ് എസ് ഐ കെ.ജി. ജയകുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരളടയാള വിദഗ്ധരും ഡോഗ് സ്ക്വഡും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി.

Leave a Reply

spot_img

Related articles

തിരൂരിൽ പെൺകുഞ്ഞിനെ വിറ്റ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ചു

മലപ്പുറം തിരൂരിൽ ഒമ്പതു മാസം പ്രായമായ പെൺകുഞ്ഞിനെ വിറ്റ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. കുഞ്ഞിനെ വിൽക്കുന്നതിലടക്കം കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കും.നേരത്തെ...

നവജാത ശിശുവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ടയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട മെഴുവേലിയിലാണ് സംഭവം. ഇലവുംതിട്ട പൊലീസാണ് മൃതദേഹം കണ്ടെത്തിയത്. 21 കാരി ആയ അവിവാഹിതയാണ് കുഞ്ഞിന്...

കാട്ടാനയല്ല; കൊന്നത് ഭർത്താവ്

പീരുമേട്ടിൽ വനവിഭവങ്ങൾ ശേഖരി ക്കാൻ പോയ ആദിവാസി യുവതിയെ കാട്ടാന അടിച്ചുകൊലപ്പെടുത്തിയെന്ന സംഭവത്തിൽ വൻ ട്വിസ്റ്റ്.പോസ്റ്റ് മോർട്ടത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഭർത്താവ് ഇപ്പോൾ...

ഒളിക്യാമറ വച്ച് വനിതാ പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി; പൊലീസുകാരന്‍ അറസ്റ്റില്‍

പൊലീസ് സ്‌റ്റേഷനില്‍ ഒളിക്യാമറ വച്ച് വനിത പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി. പൊലീസുകാരന്‍ അറസ്റ്റില്‍.ഇടുക്കി വണ്ടിപ്പെരിയാര്‍ സ്‌റ്റേഷനിലാണ് സംഭവം. വണ്ടിപ്പെരിയാര്‍ പൊലീസ് സ്‌റ്റേഷനിലെ...