ബസിന് തീപിടിച്ചു; എട്ട് പേർ വെന്തുമരിച്ചു

മഥുരയിൽ തീർത്ഥാടനം കഴിഞ്ഞ് മടങ്ങവെ ഭക്തർ സഞ്ചരിച്ച ബസിന് തീപിടിച്ചു.

സംഭവത്തിൽ തീപിടിച്ച് എട്ട് പേർ വെന്തുമരിച്ചു. ഹരിയാനയിലെ കുണ്ഡലി-മനേസർ-പൽവാൽ എക്‌സ്‌പ്രസ് വേയിൽ ശനിയാഴ്ച പുലർച്ചെ 1.30ഓടെ ബസിന്‍റെ പിൻഭാഗത്ത് നിന്നും തീ പടർന്നു. ഇതേ തുടർന്നാണ് ഇത്തരമൊരു വലിയ അപകടം നടന്നത്.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 60 ഓളം പേരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

യുപിയിലെ തീർഥാടന കേന്ദ്രങ്ങളിലെ സന്ദർശനം കഴിഞ്ഞ് വെള്ളിയാഴ്ച രാത്രിയോടെ ഉത്തർപ്രദേശിൽ നിന്നും നാട്ടിലേക്ക് യാത്ര തിരിക്കവേയാണ് അപകടം നടന്നത്.

ബസിന്‍റെ പിൻഭാഗത്ത് പുകയും തീയും ശ്രദ്ധയിൽപ്പെട്ട ഒരു ബൈക്ക് യാത്രികനാണ് വിവരം ബസിലുള്ളവരെ അറിയിച്ചത്.

ബസ് നിർത്തി ആളുകളെ ഇറക്കുമ്പോഴേക്കും തീ പടർന്ന് പിടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. 10 ദിവസത്തെ തീർഥാടന യാത്രയുടെ അവസാന ദിവസമാണ് അപകടം സംഭവിച്ചത്.

Leave a Reply

spot_img

Related articles

റെയിൽപ്പാളങ്ങളുടെ ഇരുവശവും സുരക്ഷാവേലി നിർമിക്കുന്നു

റെയിൽപ്പാളങ്ങളുടെ ഇരുവശവും സുരക്ഷാവേലി നിർമിക്കുന്നു.പോത്തന്നൂർ മുതൽ മംഗളൂരു വരെ 530 കിലോമീറ്ററിലാണ് ആദ്യഘട്ടത്തിൽ വേലി സ്ഥാപിക്കുന്നത്.ഇതിനായി 320 കോടി രൂപ അനുവദിച്ചു. തീവണ്ടിവേഗം മണിക്കൂറിൽ...

ശശി തരൂർ അധ്യക്ഷനായ വിദേശകാര്യ പാർലമെൻ്ററി സമിതി യോഗം ഇന്ന്

ശശി തരൂർ അധ്യക്ഷനായ വിദേശകാര്യ പാർലമെൻ്ററി സമിതി ഇന്ന് യോഗം ചേരും.വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നിലവിലെ സ്ഥിതിഗതി യോഗത്തിൽ വിശദീകരിക്കും. ഓപ്പറേഷൻ സിന്ദൂർ,...

വിരമിച്ച ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഇനി അധ്യാപനത്തിലേക്ക്

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഇനി അധ്യാപനത്തിലേക്ക്. ദേശീയ നിയമ സർവകലാശാലയിൽ പ്രൊഫസർ ആയിട്ടാണ് അദ്ദേഹം...

സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്ക് മാറ്റി

കേന്ദ്രസർക്കാർ തൊഴിലാളി വിരുദ്ധനയങ്ങൾ നടത്തുകയാണെന്നാരോപിച്ച് സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ മേയ് 20-ന് നടത്താൻ നിശ്ചയിച്ച പണിമുടക്ക് ജൂലായ് ഒൻപതിലേക്കു മാറ്റി. രാജ്യത്തെ നിലവിലെ...