പാലാ തൊടുപുഴ റോഡിൽ കുറിഞ്ഞിയിൽ അന്തർ സംസ്ഥാന ബസ് മറിഞ്ഞ് അപകടം
15 പേർക്ക് പരിക്കേറ്റു. ഡ്രൈവർ അടക്കം മൂന്നു പേരുടെ നില ഗുരുതരമാണ്
രാവിലെ 11 മണിയോടെ എംസി റോഡിൽ രാമപുരം കുറിഞ്ഞി വളവിലായിരുന്നു അപകടം
ബാംഗ്ലൂർ – തിരുവല്ല – ആലപ്പുഴ റൂട്ടീൽ സർവീസ് നടത്തുന്ന സൂരജ് എന്ന അന്തർ സംസ്ഥാന ബസാണ് അപകടത്തിൽപ്പെട്ടത്.
ബസിനുള്ളിൽ 15 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്.
സംഭവസ്ഥലത്ത് രാമപുരം, കരിങ്കുന്നം പൊലീസ് സംഘത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.