ബസ്സുടമയെ വധിക്കാൻ ശ്രമിച്ചു

സ്വകാര്യ ബസ് ഉടമയെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.

സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന സ്വകാര്യ ബസ് ഉടമയെ കാറിൽ പിൻതുടർന്ന് ഇടിപ്പിച്ച് വീഴ്ത്തിയശേഷം വധിക്കാൻ ശ്രമിച്ച കേസിലാണ് രണ്ടുപേർ അറസ്റ്റിലായത്.

കേസിലെ മറ്റ് രണ്ടുപ്രതികൾ ഒളിവിലാണ്.

ആലപ്പുഴ ജില്ലാക്കോടതി വാർഡ് തറയിൽ പറമ്പിൽ ഹരികൃഷ്ണൻ (26), ബീച്ച് വാർഡ് നെടുംപറമ്പിൽ ഷിജു (ഉണ്ണി 26) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ 16-ന് തമ്പകച്ചുവട് ജംഗ്ഷന് കിഴക്കുഭാഗത്തെ റോഡിലായിരുന്നു ആക്രമണം.

തമ്പകച്ചുവട് സ്വദേശിയും മണ്ണഞ്ചേരി – കടപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന ഹുബ്ബു റസൂൽ ബസ്സിന്റെ ഉടമയുമായ സനൽ സലീമിനെ (40) യാണ് സംഘം ആക്രമിച്ചത്.

മുൻ വൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണം നടത്തിയതെന്ന് പ്രതികൾ പൊലീസിനോടു കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

‘ബ്ലാക്ക് ലൈന്‍’ പുതിയ ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ്

പ്രത്യേക മാനദണ്ഡങ്ങളൊന്നും കൂടാതെ പൊതുജനങ്ങള്‍ക്ക് Instant Loan വാഗ്ദാനം നല്‍കി തട്ടിപ്പു നടത്തുന്ന നിരവധി സംഘങ്ങള്‍ ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്.ബ്ലാക്ക് ലൈന്‍ എന്ന കമ്പനിയുടെ...

ബസ്സിൽ കഞ്ചാവ് കടത്തിയ യുപി സ്വദേശികൾ പിടിയിൽ

കണ്ണൂർ പാപ്പിനിശ്ശേരിയിൽ ബസ്സിൽ കഞ്ചാവ് കടത്തിയ യുപി സ്വദേശികൾ പിടിയിൽ. അഞ്ച് കിലോ കഞ്ചാവാണ് പിടികൂടിയത്.സുശീൽ കുമാർ, റാം രത്തൻ സഹിനി എന്നിവരാണ് പിടിയിലായത്.പാപ്പിനിശ്ശേരിയിൽ...

വാളയാർ ചെക്പോസ്റ്റിൽ എട്ട് കിലോഗ്രാം കഞ്ചാവ് പിടികൂടി

കോയമ്പത്തൂരിൽ നിന്ന് വരികയായിരുന്ന കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന കഞ്ചാവാണ് വാളയാറിലെ എക്സൈസ് ചെക് പോസ്റ്റിൽ വെച്ച് ഉദ്യോഗസ്ഥർ പിടികൂടിയത്.പശ്ചിമ ബംഗാൾ സ്വദേശിയാണ് ബസിൽ കഞ്ചാവ്...

കാണാതായ ആറുവയസുകാരനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

തൃശൂർ കുഴൂരില്‍ കാണാതായ ആറുവയസുകാരനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലിസ്. സംഭവത്തില്‍ പ്രദേശവാസിയായ 20 കാരനെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുഴൂര്‍...