വൈക്കത്തു നിന്ന് ചെന്നൈക്കും, വേളാങ്കണ്ണിക്കുമുള്ള ബസ് സർവീസ് ആരംഭിച്ചു

തമിഴ്‌നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ വൈക്കം- ചെന്നൈ, വൈക്കം -വേളാങ്കണ്ണി ബസ് സർവീസുകൾക്ക് തുടക്കം.വൈക്കം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറും തമിഴ്‌നാട് ഗതാഗത വകുപ്പ് മന്ത്രി എസ്.എസ്. ശിവശങ്കറും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. വൈക്കത്തേക്ക് ബസ് ഓടിക്കാനുള്ള
തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ തീരുമാനം സന്തോഷകരമാണെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.

വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുന്ന തെങ്കാശി – ആര്യങ്കാവ് ബസ് സർവീസ് കേരളത്തിലെ യാത്രക്കാർക്ക് ഏറെ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സി. യെ രക്ഷിക്കാനുള്ള ശ്രമങ്ങളോട് ജീവനക്കാരും യാത്രക്കാരും സഹകരിക്കണം.എം.എൽ.എ ഫണ്ട് ലഭ്യമാക്കിയാൽ വൈക്കം ഡിപ്പോയിൽ ഷോപ്പിങ് മാൾ അടക്കം പുതിയ കെട്ടിടം പണിയാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. സഹകരണ സംഘങ്ങൾ അടക്കമുള്ളവർ മുന്നോട്ടു വന്നാൽ ബസ് സ്റ്റേഷനുകൾ ബ്രാൻഡ് ചെയ്യാനും തയ്യാറാണ്.സ്വകാര്യ ബസുകളിലും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റില്ലാത്തവരെ ഡ്രൈവർമാരാക്കാൻ അനുവദിക്കില്ല. ഡ്രൈവിങ് ലൈസൻസിൽ ബ്ലാക്ക്മാർക്ക് കൊണ്ടുവരും.

ഒരു വർഷത്തിനിടെ ആറ് ബ്ലാക്ക്മാർക്ക് വന്നാൽ ലൈസൻസ് തനിയെ റദ്ദാകുമെന്നും മന്ത്രി പറഞ്ഞു.
വൈക്കത്തേക്കുള്ള സർവീസിന് ചരിത്ര പ്രാധാന്യമുണ്ടെന്ന് തമിഴ്നാട് ഗതാഗത മന്ത്രി എസ്.എസ്. ശിവശങ്കർ പറഞ്ഞു. തലയോലപ്പറമ്പ് ഗ്രാമപഞ്ചയത്തംഗം സജിമോൻ വർഗീസും ഭാര്യയും ചേർന്ന് ആദ്യ ടിക്കറ്റ് മന്ത്രിമാരിൽ നിന്ന് ഏറ്റുവാങ്ങി.സി. കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിച്ചു.
കെ. ഫ്രാൻസിസ് ജോർജ് എം.പി .മുഖ്യാതിഥിയായിരുന്നു.നഗരസഭാ ചെയർപേഴ്സൺ പ്രീത രാജേഷ്, വൈസ് ചെയർപേഴ്സൺ പി.ടി . സുഭാഷ്, പ്രതിപക്ഷ നേതാവ് എസ്. ഹരിദാസൻ നായർ ,എസ് ഇ ടി സി മാനേജിംഗ് ഡയറക്ടർ ആർ .മോഹൻ കെഎസ്ആർടിസി ഓപ്പറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ജി . പി. .പ്രദീപ്കുമാർ, കെഎസ് ആർ ടിസി ചീഫ് ട്രാഫിക് ഓഫീസർ ടി..എ ഉബൈദ്,കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പി. എസ്. പ്രമോജ് ശങ്കർ, അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസർ എ.ടി. ഷിബു എന്നിവർ പ്രസംഗിച്ചു.

Leave a Reply

spot_img

Related articles

6 വയസ്സ് കാരി കുഴഞ്ഞുവീണ് മരിച്ചു

പാലായ്ക്ക് സമീപം ഇടപ്പാടിയിൽ 6 വയസുകാരി കുഴഞ്ഞുവീണ് മരിച്ചു.ഇടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിന്റെയും മഞ്ചു സോണിയുടെയും ഏകമകൾ ജുവാന സോണിയാണ് മരിച്ചത്. യുകെജി വിദ്യാർത്ഥിനിയായിരുന്നു....

കോട്ടയം ജില്ലയിൽ സ്ഥിര താമസം ആരംഭിച്ചു റേഷൻ വാങ്ങുന്നത് 63 അതിഥിത്തൊഴിലാളികൾ

കോട്ടയം ജില്ലയിൽ സ്ഥിര താമസം ആരംഭിച്ചു റേഷൻ വാങ്ങുന്നത് 63 അതിഥിത്തൊഴിലാളികൾ. സിവിൽ സപ്ലൈസ് പുറത്തുവിട്ട കണക്കാണിത്.ജാർഖണ്ഡ്, ബിഹാർ, ബംഗാൾ, അസം, തമിഴ്നാട് സംസ്ഥാനങ്ങളിൽ...

വൈക്കം ക്ഷേത്രത്തിൽ വടക്കുപുറത്തു പാട്ട് നാളെ മുതൽ

വൈക്കം മഹാദേവ ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടക്കുന്ന വടക്കുപുറത്തുപാട്ട് നാളെ ആരംഭിക്കും.ക്ഷേത്രത്തിന്റെ വടക്കേ മുറ്റത്ത് 1400 ചതുരശ്രയടി വലുപ്പത്തിൽ കെട്ടിയ നെടുംപുരയിൽ 12 ദിവസം...

റൺഫോർ ഓട്ടിസം, വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു

ലോക ഓട്ടിസം ബോധവത്കരണ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം റൺ ഫോർ ഓട്ടിസം വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി...