സ്വകാര്യ ബസിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി ജീവനക്കാർ പിടിയിൽ എഴുപുന്ന പഞ്ചായത്ത് പതിനൊന്നാം വാർഡ് അനിൽ നിലയം വീട്ടിൽ അനിൽകുമാർ(33), പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാർഡ് കണ്ടത്തിൽ വീട്ടിൽ രഞ്ജിത്ത്(38) എന്നിവരാണ് അറസ്റ്റിലായത്.നിരോധിത പുകയില ഉൽപന്നം സ്കൂൾ കുട്ടികൾക്കും മറ്റും ബസ് ജീവനക്കാർ വില്പന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ചേർത്തല പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.ചേർത്തല പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ENN EMM എന്ന ബസ്സിനുള്ളിൽ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച 30 പാക്കറ്റ് ഹാൻസ് ആണ് പിടിച്ചെടുത്തത്. അറസ്റ്റിലായ രഞ്ജിത്ത് ബസിന്റെ കണ്ടക്ടറും അനിൽകുമാർ ഡ്രൈവറുമാണ്.ചേര്‍ത്തല ഐ എസ് എച്ച് ഒ ജി.അരുണ്‍,എസ് ഐ എസ്.സുരേഷ്,സീനിയര്‍ സി പി ഒ കെ.പി സതീഷ്, സി പി ഒ എം.അജയ് എന്നിവരും ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.