കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് പിന്നിലോട്ട് ഉരുണ്ട് മതിൽ ഇടിച്ച് തകർത്തു

കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് പിന്നിലോട്ട് ഉരുണ്ട് കോട്ടയം പ്രസ്സ് ക്ലബ്ബിന്റെയും പിഡബ്ല്യുഡി ഓഫീസിന്റെയും മതിൽ ഇടിച്ച് തകർത്തു.

ബുധനാഴ്ച രാവിലെ 11:30 യോടെയായിരുന്നു സംഭവം.

സ്റ്റാൻഡിൽ ബസ് നിർത്തി ഡ്രൈവർ പുറത്തിറങ്ങിയ ഉടൻ ബസ് തനിയെ പിന്നിലേക്ക് ഉരുണ്ട് നീങ്ങുകയായിരുന്നു.

ടിബി റോഡ് കുറുകെ കടന്നുവന്ന ബസ് പ്രസ് ക്ലബ്ബിന്റെയും പിഡബ്ല്യുഡി ഓഫീസിന്റെയും മതിലിൽ ഇടിച്ചു നിന്നു.

അപകടത്തിൽ പിഡബ്ല്യുഡി ക്വാർട്ടേഴ്സിന്റെ മതിലും കോട്ടയം പ്രസ് ക്ലബ്ബിന്റെ കവാടവും തകർന്നു.

ഈ സമയം ബസ്സിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല.

സംഭവം പകൽസമയത്തായിരുന്നെങ്കിലും റോഡിൽ കൂടി കടന്നുപോയ വാഹകനങ്ങളിൽ ഇടിക്കാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.

രണ്ടുമാസം മുൻപും ഇത്തരത്തിൽ സമാനമായ സംഭവം ഉണ്ടായിരുന്നു.

Leave a Reply

spot_img

Related articles

ദിവ്യ എസ്. അയ്യര്‍ക്കെതിരെ കെ. മുരളീധരന്‍

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ രാഗേഷിനെ പ്രശംസിച്ച ദിവ്യ എസ്. അയ്യര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പിണറായിയുടെ പാദസേവ...

മാസപ്പടി കേസ്; സിഎംആര്‍എല്‍ ഹൈക്കോടതിയിലേക്ക്

മാസപ്പടി കേസിലെ എസ്‌എഫ്‌ഐഒ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടി സ്വീകരിക്കാനുള്ള വിചാരണക്കോടതി തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ ഹൈക്കോടതിയിലേക്ക്.സിഎംആര്‍എലിന്റെ വാദം കേള്‍ക്കാതെയാണ് തീരുമാനമെടുത്തതെന്ന് ഹര്‍ജിയില്‍ വാദം. കേസില്‍...

എഡിജിപി അജിത് കുമാറിന് സര്‍ക്കാരിന്‍റെ ക്ലീൻ ചിറ്റ്

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണത്തിൽ എഡിജിപി എംആര്‍ അജിത് കുമാറിന് സര്‍ക്കാരിന്‍റെ ക്ലീൻ ചിറ്റ്. എംആര്‍ അജിത്കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി...

മദ്യപിച്ചു വന്ന് അലമാരക്കും വസ്ത്രങ്ങൾക്കും മധ്യവയസ്കൻ തീയിട്ടു

അടൂരിൽ ഒറ്റക്കു താമസിച്ചിരുന്ന മദ്ധ്യവയസ്കൻ മദ്യപിച്ചു വന്ന് സ്വവസതിയിലെ അലമാരക്കും വസ്ത്രങ്ങൾക്കും തീയിട്ടു.പള്ളിക്കൽ മലമേക്കര കുന്നത്തൂർക്കര പെരിങ്ങനാട് ഭാഗത്ത് സുരേഷ് കുമാർ,ശിവ സത്യം, ആണ്...