മാനന്തവാടിയിൽ കാറിൽ ഇരുന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു

വയനാട് മാനന്തവാടി എരുമത്തെരുവിൽ കാറിൽ ഇരുന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു. ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങൾക്ക് പൊള്ളലേറ്റു. കർണാടകയിലെ കുട്ടത്ത് വ്യാപാരം ചെയ്യുന്ന കണ്ണൂർ ഇരിട്ടി വള്ളിത്തോട് സ്വദേശി സജീറാണ്(42)മരിച്ചത്.കാറിൽ ഉണ്ടായിരുന്ന ഭാര്യ നജ്‌മുന്നിസ (37), മകൾ ആയിഷ (രണ്ട്) എന്നിവർക്കു പൊള്ളലേറ്റു. മക്കളായ നിബ്രാൻ (14), നിസാൻ (ഒമ്പത്) എന്നിവർ പരിക്കില്ലാതെ രക്ഷപ്പെട്ടു.നജ്‌മുന്നിസയും ആയിഷയും മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നജ്‌മുന്നിസയ്ക്ക് 50 ശതമാനത്തിലേറെ പൊള്ളലുണ്ട്. ആയിഷയുടെ പരിക്ക് നിസാരമാണെന്നാണ് അറിയുന്നത്. വ്യാഴാഴ്ച്‌ച രാത്രി പത്തരയോടെയാണ് സംഭവം. കുട്ടത്ത് സജീർ കച്ചവടം ചെയ്യുന്ന കെട്ടിടത്തിന്റെ ഉടമയുടെ വീടിൻ്റെ ഗേറ്റിനു മുമ്പിൽ കാർ നിർത്തിയിട്ടാണ് സജീർ ദേഹത്ത് പട്രോൾ ഒഴിച്ച് തീ കൊളുത്തിയത്.

Leave a Reply

spot_img

Related articles

കോങ്ങാട് എംഎല്‍എ കെ.ശാന്തകുമാരിയെ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ കുടുക്കാന്‍ ശ്രമം

കോങ്ങാട് എംഎല്‍എ കെ.ശാന്തകുമാരിയെ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ കുടുക്കാന്‍ ശ്രമം.ആദ്യം തട്ടിപ്പുകാരുടെ കോളില്‍ വിശ്വസിച്ചു പോയെങ്കിലും പിന്നീട് തട്ടിപ്പ് തരിച്ചറിഞ്ഞ എംഎല്‍എ കോള്‍ കട്ട്...

ഇറിഗേഷന്‍ ടൂറിസത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി ജില്ലയിലെ ടൂറിസം സാധ്യതകള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇറിഗേഷന്‍ ടൂറിസം പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഇറിഗേഷന്‍...

ജി സുധാകരനുമായി സിപിഎം നേതാക്കൾ കൂടിക്കാഴ്ച നടത്തി

ജി സുധാകരനുമായി സിപിഎം നേതാക്കൾ കൂടിക്കാഴ്ച നടത്തി.കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിശങ്കർ എന്നിവരാണ് ജി സുധാകരനുമായി...

ശബരിമലയിൽ റൂം ബുക്കിങ് ഇന്നു മുതൽ

മീനമാസ പൂജയ്ക്കും ശബരിമല ഉത്സവത്തിനുമായി നട തുറക്കുമ്പോൾ സന്നിധാനത്ത് ഭക്തജനങ്ങൾക്ക് താമസിക്കാനുള്ള റൂം ബുക്കിങ് ഇന്നു മുതൽ ആരംഭിക്കും.www.onlinetdb.com വെബ്സൈറ്റ് വഴിയാണ് റൂം ബുക്ക്...