നിലമ്പൂർ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക്

പ്രചാരണത്തിന് കൊഴുപ്പേകാൻ വയനാട് പാർലമെന്റ് അംഗവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഞായറാഴ്ച മണ്ഡലത്തിലെത്തും.മുഖ്യമന്ത്രി പിണറായി വിജയൻ 2 ദിവസമായി മണ്ഡലത്തിൽ പ്രചരണം നടത്തിവരുകയാണ്.നാളെ വൈകിട്ട് മൂത്തേടം കാരപ്പുറത്തും നാലിന് നിലമ്ബൂർ ചന്തക്കുന്നിലും പ്രിയങ്ക പ്രസംഗിക്കും. മഴ മാറിനിന്നാല്‍ റോഡ് ഷോയും സംഘടിപ്പിക്കാൻ നീക്കമുണ്ട്.പ്രചാരണം അവസാനിക്കാൻ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ പ്രിയങ്ക കൂടി എത്തുന്നതോടെ മണ്ഡലത്തിലെ രാഷ്ട്രീയ അന്തരീക്ഷം കോണ്‍ഗ്രസിന് അനുകൂലമായി മാറ്റാനാണ് യുഡിഎഫിൻ്റെ നീക്കം.മുഖ്യമന്ത്രി ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ച യു.ഡി.എഫ് നടപടിയെ നിശിതമായി വിമർശിച്ചാണ് എല്‍.ഡി.എഫ് ക്യാമ്ബുകളെ സജീവമാക്കിയത്. പി.വി അൻവറിന് നേരെയും അദ്ദേഹം രൂക്ഷവിമർശനമുന്നയിച്ചു.> acvnewsഅൻവറിനെ വഞ്ചകനായി ചിത്രീകരിച്ചാണ് മുഖ്യമന്ത്രി ആഞ്ഞടിച്ചത്. യു.ഡി.എഫിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്ക് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ തിരിച്ചടിക്കുകയും ചെയ്തിട്ടുണ്ട്.പച്ച വെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗീയതയാണ് സി.പി.എം പറയുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.ബി.ജെ.പിയും പ്രചാരണ പരിപാടികളുമായി സജീവമാണ്. സി.കെ പത്മനാഭൻ, കുമ്മനം രാജശേഖരൻ, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരടക്കം കഴിഞ്ഞ ദിവസം മണ്ഡലത്തിലെത്തി. പി വി അൻവറും കൺവർഷൻ സംഘടിപ്പിച്ച് തൻ്റെ രാഷ്ട്രീയ നിലപാടുകൾ വിശദീകരിക്കുന്നുണ്ട്

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...