വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനായി വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് ജില്ലയിലെ രണ്ട് കേന്ദ്രങ്ങളില്‍ ആരംഭിച്ചു. സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും അടങ്ങിയ ബാലറ്റ് പേപ്പര്‍ ബാലറ്റ് യൂണിറ്റില്‍ പതിച്ച് വോട്ടിംഗ് യന്ത്രങ്ങള്‍ സജ്ജീകരിക്കുന്ന പ്രക്രിയയാണ് ആരംഭിച്ചത്. 16 സ്ഥാനാര്‍ഥികളും നോട്ടയും ഉള്ളതിനാല്‍ രണ്ട് ബാലറ്റ് യൂണിറ്റുകളാണ് ഓരോ പോളിംഗ് സ്‌റ്റേഷനിലുമുണ്ടാകുക.
മഞ്ചേരി ചുള്ളക്കാട് ജി.യു.പി സ്‌കൂളില്‍ ഏറനാട് മണ്ഡലത്തിന്റെയും നിലമ്പൂര്‍ അമല്‍ കോളെജില്‍ നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളുടെയും യന്ത്രങ്ങളുടെ കമ്മീഷനിംഗാണ് നടക്കുന്നത്. നാളെ യോടെ പൂര്‍ത്തിയാകും. 12 ന് ഇതേ കേന്ദ്രങ്ങളിലാണ് പോളിംഗ് സാമഗ്രികളുടെ വിതരണം നടക്കുക.