25 ലക്ഷം രൂപ തട്ടിയെടുത്തു; പൊലീസ് ഉദ്യോഗസ്ഥർ അടക്കം അഞ്ച് പേർ പിടിയിൽ

ദക്ഷിണ മുംബൈയിലെ പ്രമുഖ ഭക്ഷണശാല ഉടമയെ കൊള്ളയടിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ മുൻ പൊലീസ് ഉദ്യോഗസ്ഥർ അടക്കം അഞ്ച് പേർ പിടിയിലായി.

ദക്ഷിണ മുംബൈയിലെ മാട്ടുംഗയിലെ പ്രമുഖ ഭക്ഷണ ശാല ഉടമയേയാണ് തെരഞ്ഞെടുപ്പ്, ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ ചമഞ്ഞ് കൊള്ളടിച്ചത്.

ചൊവ്വാഴ്ചയാണ് പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞെത്തിയ സംഘം മൈസൂർ കഫേ ഉടമ നരേഷ് നായകിന്റെ വീട്ടിലേക്ക് മിന്നൽ പരിശോധനയ്ക്ക് എത്തിയത്.

ഐഡി കാർഡുകൾ കാണിച്ച സംഘം ഫ്ലാറ്റിൽ കോടിക്കണക്കിന് രൂപ ഒളിപ്പിച്ച് വച്ചതായി വിവരം ലഭിച്ചതായി വിശദമാക്കി റെയ്ഡ് നടത്തുകയായി.

തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് വിതരണം ചെയ്യാനുള്ള കള്ളപ്പണം ഫ്ലാറ്റിൽ സൂക്ഷിച്ചതായാണ് സംഘം ആരോപിച്ചത്.

ഫ്ലാറ്റിൽ ഇത്രയധികം പണമില്ലെന്ന് നരേഷ് നായക് വിശദമാക്കിയെങ്കിലും സംഘം പരിശോധന തുടർന്നു.

ഇതിനിടെ ഹോട്ടലുടമയെ നഗ്നനാക്കി പൊലീസ് ജീപ്പിൽ ഹോട്ടലിലെത്തിച്ച്ച പരിശോധിക്കുമെന്നും സംഘം ഭീഷണിപ്പെടുത്തി.

ഇതിന് പിന്നാലെയാണ് വീട്ടിൽ നിന്നും ഹോട്ടൽ ഉടമയിൽ നിന്നുമായി 25 ലക്ഷം രൂപ തട്ടിപ്പ് സംഘം കവർന്നത്.

ഹോട്ടലുടമയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് നടന്നതായി വിശദമായത്.

പിന്നാലെ നഗരത്തിലെ പല ഭാഗങ്ങളിലായി നടന്ന പരിശോധനയിലാണ് അഞ്ച് പേർ പിടിയിലായത്.

അറസ്റ്റിലായവരിൽ രണ്ട് പേർ പൊലീസ് സേനയിൽ നിന്ന് വിരമിച്ചയാളും നിലവിൽ മോട്ടോർ ട്രാൻസ്പോർട്ട് വകുപ്പിലെ പൊലീസ് ഉദ്യോഗസ്ഥനുമായ ആൾ ഉൾപ്പെടുന്നതായി പൊലീസ് വ്യക്തമാക്കി.

മൈസൂർ കഫേയിൽ നിന്ന് പുറത്താക്കിയ ഒരു ജീവനക്കാരനാണ് തട്ടിപ്പിന്റെ സൂത്രധാരനെന്നാണ് വിവരം. തട്ടിയെടുത്ത പണം കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും പൊലീസ് വിശദമാക്കി.

Leave a Reply

spot_img

Related articles

വളപട്ടണത്തെ കവർച്ച; പ്രതി പിടിയിൽ

കണ്ണൂർ വളപട്ടണത്ത് അരി വ്യാപാരി അഷ്‌റഫിന്റെ വീട്ടിൽ നടന്ന കവർച്ചയിൽ പ്രതി പിടിയിൽ. അയൽവാസി ലിജീഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പണവും സ്വർണാഭരണങ്ങളും പ്രതിയുടെ വീട്ടിൽ...

പത്താംക്ലാസ് വിദ്യാർഥിനികൾക്ക് പീഡനം; രണ്ടു യുവാക്കള്‍ക്കെതിരേ പോക്സോ കേസ്

പത്താംക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ചതിന് രണ്ടു യുവാക്കള്‍ക്കെതിരേ പോക്സോ കേസ്. മറ്റു രണ്ടുപേർക്കെതിരേ രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയതിനും പോലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 12 മണിയോടെയാണ്...

ഡിജിറ്റല്‍ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍

ഡിജിറ്റല്‍ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി മിഷാബ്, മലപ്പുറം സ്വദേശി മുഹമ്മദ് മുഫസില്‍ എറണാകുളം സൈബര്‍ പൊലീസിന്റെ...

പെരുമ്പാവൂരിൽ ഭ‍ർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

പെരുമ്പാവൂരിൽ അതിഥി തൊഴിലാളി ഭാര്യയെ കഴുത്തറുത്തു കൊന്നു. ബംഗാൾ കോളനിയിൽ താമസിക്കുന്ന 39 വയസുള്ള മാമണി ഛേത്രി ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ഷിബ...