ഏകാഗ്രമായ ചിന്തക്ക് നമ്മുടെ ശരീരത്തിലെ കലോറി എരിച്ച് കളയാനാകുമോ?
കഴിയുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
അനസ്തേഷ്യയിലായിരിക്കുന്ന സമയത്ത് പോലും നമ്മുടെ മസ്തിഷ്കം കോശങ്ങളുടെ അനക്കം നിലനിർത്താനായി മണിക്കൂറിൽ ആറോ, ഏഴോ കലോറി ഉപയോഗിക്കും.
അതായത് ദിവസം മുഴുവൻ ഉറങ്ങിയാലും 240 കലോറി എരിച്ച് കളയാൻ മസ്തിഷ്കം മാത്രം മതിയെന്ന്.
തലച്ചോറിൻ്റെ ദൈനംദിന കലോറി ഉപയോഗം കുറഞ്ഞത് 400-500 കലോറിയാണ്. അതായത് നമ്മുടെ മൊത്തം ഊർജത്തിൻ്റെ 20 ശതമാനം.
തലച്ചോറിന് കൂടുതൽ പണി നൽകുന്ന തരത്തിലുള്ള,ഐ.ക്യൂ ഉപയോഗിക്കുന്ന സുഡോക്കു പോലുള്ള ഗെയിമുകളിലൂടെയും കലോറി എരിച്ച് കളയാനാവും.
പക്ഷേ,അതും വെച്ച് മെലിയാമെന്ന് ആരും വ്യാമോഹിക്കേണ്ട ;5 കലോറിയിൽ കൂടുതൽ ബ്രെയിൻ എക്സർസൈസ് ഉപയോഗിക്കില്ലെന്നതാണ് കാരണം.