പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ 2025 നീറ്റ്/കീം മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികളെ പരിശീലിപ്പിക്കുന്നതിന് സമാന മേഖലയിൽ വിദഗ്ധരായ അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നു.
നീറ്റ്/കീം പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നതിനാണ് പാനൽ തയ്യാറാക്കുന്നത്. കണക്ക്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിൽ കുറഞ്ഞത് രണ്ട് വർഷമെങ്കിലും നീറ്റ്/കീം മത്സരപരീക്ഷാ പരിശീലന കേന്ദ്രങ്ങളിൽ അധ്യാപന പരിചയമുള്ളവരും പ്രായം 50 അധികരിക്കാത്തതും ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുളളവരുമായ അധ്യാപകർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം മാർച്ച് പത്തിന് നാലുമണിക്ക് മുമ്പായി പ്രിൻസിപ്പൽ, ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്റർ, സബ് ജയിൽ റോഡ്, ബൈ ലൈൻ, ആലുവ- 683101 എന്ന വിലാസത്തിൽ അപേക്ഷിക്കുക. ഫോൺ: 0484-2623304.
