ചങ്ങനാശ്ശേരി മാമൂട് അന്യ സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് നിന്നും കഞ്ചാവ് ചെടി കണ്ടെത്തി. ഏകദേശം അര മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടിയാണ് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും, തൃക്കൊടിത്താനം പോലീസും ചേർന്ന് കണ്ടെത്തിയത്.സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളിയായ ബിപുൽ ഗോഗോയിയെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.