കടലക്കറിയില്‍ പാറ്റ; കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ കാൻ്റീന്‍ അടച്ചുപൂട്ടി

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ കാന്റീന്‍നിന്നു വാങ്ങിയ കടലക്കറിയില്‍ പാറ്റയെ കണ്ടെത്തിയതിനെ തുടര്‍ന്ന് കാന്റീന്‍ വീണ്ടും അടച്ചുപൂട്ടി.

വാഴൂര്‍ കണ്ടപ്ലാക്കല്‍ കെ.ജി. രഘുനാഥന്‍ ബുധനാഴ്ച രാവിലെ പാഴ്സലായി അപ്പത്തിനൊപ്പം വാങ്ങിയ കടലക്കറിയിലാണ് പാറ്റയെ കണ്ടെത്തിയത്.ഇതേത്തുടർന്ന് രഘുനാഥന്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയതിനുപിന്നാലെയാണ് ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധന നടത്തി ഉച്ചയോടെ കാന്റീന്‍ അടപ്പിച്ചത്. കീടനിയന്ത്രണം നടത്തി ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനയ്ക്കുശേഷം മാത്രം തുറന്നുപ്രവര്‍ത്തിപ്പിക്കാവൂവെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം ചൊവ്വാഴ്ച വാങ്ങിയ ഭക്ഷണത്തില്‍ വണ്ടിനെ കണ്ടെത്തിയതായും പരാതിയുണ്ട്. രാവിലെ ആശുപത്രി അധികൃതര്‍ക്ക് ലഭിച്ച വാക്കാലുള്ള പരാതിയില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ വൃത്തിഹീനമായ സാഹചര്യം കണ്ടെത്താനായില്ല. ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലും മറ്റ് വൃത്തിഹീനമായ സാഹചര്യങ്ങള്‍ കണ്ടെത്താനായില്ലെന്നും അധികൃതര്‍ പറഞ്ഞു.

എന്നാല്‍ കഴിഞ്ഞ ജൂണിലും ആശുപത്രിയിലെ കാന്റീനില്‍നിന്ന് പാഴ്സലായി വാങ്ങിയ ബിരിയാണിയില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് കാന്റീന്‍ അടച്ചുപൂട്ടിയിരുന്നു. വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്നുവെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പും പഞ്ചായത്തും ചേര്‍ന്ന് അടപ്പിച്ചത്.പിന്നീട് വൃത്തിയാക്കിയശേഷമാണ് കാന്റീന്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്.

Leave a Reply

spot_img

Related articles

കോഴിക്കോടിന്റെ കാഴ്ചകള്‍ കാണാന്‍ ഇനി കെ.എസ്.ആര്‍.ടി.സി ഓപണ്‍ ഡബിള്‍ ഡക്കര്‍ ബസ്

പൊതുജനങ്ങള്‍ക്ക് കോഴിക്കോട് നഗരത്തിലെ കാഴ്ചകള്‍ ആസ്വദിക്കാന്‍ കെ.എസ്.ആര്‍.ടി.സിയുടെ ഓപണ്‍ ഡബിള്‍ ഡക്കര്‍ ബസൊരുങ്ങി. കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിന് സമീപം നടന്ന ചടങ്ങില്‍ ടൂറിസം-പൊതുമരാമത്ത് വകുപ്പ്...

ഗണേഷ് കുമാർ രാജിവയ്ക്കില്ല

മന്ത്രി ഗണേഷ് കുമാർ രാജിവയ്ക്കില്ല. ഗണേഷ്കുമാർ ഇന്ന് മുഖ്യമന്ത്രിയെ കണ്ടു സംസാരിച്ച ശേഷമാണ് ഈ തീരുമാനം.മന്ത്രിസഭ യോഗത്തിലും ഗണേഷ് പങ്കെടുത്തു. മന്ത്രി സഭാ യോഗത്തിൽ...

മഞ്ചേശ്വരത്തെ കെ സുരേന്ദ്രൻ്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ബിജെപിയിൽ ഭിന്നത

മഞ്ചേശ്വരത്തെ കെ സുരേന്ദ്രൻ്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കാസർകോട്ടെ ബിജെപിയിൽ ഭിന്നത. മഞ്ചേശ്വരം മണ്ഡലം ഇൻചാർജ് ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് എംഎൽ...

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ നൽകിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു. തുടർന്നാണ് പ്രതികൾക്ക് നോട്ടീസ്...