മുനമ്പം; സമരക്കാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും

മുനമ്പം വിഷയത്തില്‍ സമരക്കാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയ്ക്ക്.വൈകിട്ട് നാല് മണിക്ക് ഓണ്‍ലൈനായിട്ടായിരിക്കും ചര്‍ച്ച നടക്കുക.ഉന്നതതല യോഗത്തിലെ തീരുമാനങ്ങള്‍ സമരക്കാരെ അറിയിക്കുന്നതിനൊപ്പം സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നയിക്കും. മന്ത്രിമാരായ പി രാജീവ്, വി അബ്ദുറഹിമാന്‍, എറണാകുളം ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും.

മുനമ്ബം പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ നാല് തീരുമാനങ്ങളാണ് പ്രധാനമായും കൈക്കൊണ്ടത്. മുനമ്ബത്ത് താമസിക്കുന്ന ആരെയും ഒഴിപ്പിക്കാന്‍ പാടില്ല എന്നതാണ് ഒന്നാമത്തെ തീരുമാനം. താമസക്കാരുടെ നിയമപരമായ അവകാശം സംരക്ഷിക്കും, റിട്ടയേര്‍ഡ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കും, തീരുമാനമാകുന്നതുവരെ നോട്ടീസ് അയക്കാന്‍ പാടില്ലെന്ന് വഖഫ് ബോര്‍ഡിന് നിര്‍ദേശം എന്നിവയാണ് മറ്റ് തീരുമാനങ്ങള്‍. എന്നാല്‍ ഉന്നതതല യോഗത്തിലെ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ ഭൂസംരക്ഷണ സമിതി തയ്യാറായിട്ടില്ല.

മുനമ്ബം വിഷയം പരിഹരിക്കാന്‍ വീണ്ടും ജുഡീഷ്യല്‍ കമ്മീഷനെ വെയ്ക്കുന്നത് നീതിയല്ലെന്നാണ് ഭൂസംരക്ഷണ സമിതിയുടെ നിലപാട്. വഖഫ് ബോര്‍ഡിന്റെ ആസ്തി വിവരകണക്കില്‍ നിന്ന് തങ്ങളെ മോചിപ്പിക്കണം എന്നാണ് ഇവരുടെ ആവശ്യം.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...