രാജസ്ഥാനിലെ ജയ്പൂർ അജ്മീർ റോഡിലെ എലിവേറ്റഡ് റോഡിലൂടെ തീപിടിച്ച കാർ തനിയെ ഓടി. വാഹനം കത്തുന്നത് കണ്ടു നിന്നവർ നിലവിളിച്ചുകൊണ്ട് ഓടി.
ശനിയാഴ്ചയായിരുന്നു സംഭവം.വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ ഫ്ലൈ ഓവറിൽ വണ്ടി നിർത്തിയ ശേഷം ഇറങ്ങിയെങ്കിലും പിന്നീട് തനിയെ മുന്നോട്ട് നീങ്ങുകയായിരുന്നു.
തിരക്കേറിയ ട്രാഫിക് ഉണ്ടായിരുന്നിട്ടും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തില്ല.
