കാരവൻ ഓണേഴ്സ് അസോസിയേഷൻ

മലയാള സിനിമയിലെ കാരവൻ ഉടമകൾ ചേർന്ന് അസോസിയേഷൻ ഓഫ് മലയാളം മൂവീ കാരവൻ ഓണേഴ്സ് എന്ന സംഘടന രൂപീകരിച്ചു.എറണാകുളം ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ വെച്ച് ചേർന്ന് ആദ്യ യോഗം പ്രശസ്ത ചലച്ചിത്ര താരം രഞ്ജി പണിക്കർ ഉൽഘാടനം ചെയ്തു.

മലയാള സിനിമയിൽ ഏറേ വിവാദങ്ങൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ കാരവൻ വെറും ആർഭാട വസ്തുവല്ലെന്നും അത് സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാകുന്നതിന്റെ ഭാഗമാണെന്നും തിരിച്ചറിഞ്ഞ് കൂടുതൽ ഉത്തരവാദിത്വത്തോടെ സംഘടിച്ച് പ്രവർത്തിക്കാൻ ഈ പുതിയ സംഘടനക്ക് കഴിയട്ടെയെന്ന് ഉൽഘാടന പ്രസംഗത്തിൽ രഞ്ജി പണിക്കർ പറഞ്ഞു.

യോഗത്തിൽ സജി തോമസ് പ്രസിഡണ്ടായും വിനോദ് കാലടി സെക്രട്ടറിയായും ബിജു ചുവന്ന മണ്ണു ട്രഷററായും ഒപ്പം ഒമ്പത് എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.

Leave a Reply

spot_img

Related articles

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് : ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രം; ടൊവിനോ മികച്ച നടന്‍

2024ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിൽ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി ഫെമിനിച്ചി ഫാത്തിമ. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത...

കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യം തേടി ശ്രീനാഥ് ഭാസി

കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യം തേടി ശ്രീനാഥ് ഭാസി. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചു,...

പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്

നടൻ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടി. കടുവ, ജനഗണമന, ഗോൾഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച...

നടൻ രവികുമാര്‍ അന്തരിച്ചു

മുതിർന്ന ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. തൃശൂർ സ്വദേശിയാണ് .നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി...