കശുമാങ്ങയുടെ പഴച്ചാറിൽ നിന്ന് കാർബണേറ്റഡ് പാനിയം; ഫാക്ടറി ഉദ്ഘാടനം ചെയ്തു

സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ ഏറ്റവും വലിയ കാർഷിക സംരംഭമായ പ്ലാൻ്റേഷൻ കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിന്റെ കീഴിൽ മുളിയാറിലെ കാസർകോട് കാഷ്യു എസ്റ്റേറ്റിൽ പുതുതായി നിർമ്മിച്ച കശുമാങ്ങയുടെ പഴച്ചാറിൽ നിന്ന് കാർബണേറ്റഡ് പാനിയം ഉൽപാദിക്കുന്നതിനുള്ള യന്ത്രവൽകൃത ഫാക്ടറി കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.
സി എച്ച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷത വഹിച്ചു

മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി മീനി വാർഡ് മെമ്പർ റെയ്സറാഷിദ്
ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ എസ് കുര്യാക്കോസ് പ്രൊഫ കെ മോഹൻകുമാർ ജോയിസ് സെബാസ്റ്റ്യൻ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സി പി ബാബു
എം.മാധവൻ, പി. ജയകൃഷ്ണൻ മാസ്റ്റർ അബ്ദുൾ ഖാദർ കേളോട്ട് കെ ബി മുഹമ്മദ് കുഞ്ഞി’ പ്ലാന്റേഷൻ കോർപ്പറേഷൻ ജീവനക്കാരുടെ സംഘടന പ്രതിനിധികളായ കെ എ വിജയൻ കെ സുരേന്ദ്രൻ ടി ആർ വിജയൻ തൊഴിലാളി യൂനിയൻ പ്രതിനിധികളായ പി ജി മോഹനൻ ടി പി ഷീബ ബി സി കുമാരൻഎന്നിവർ സംസാരിച്ചു.പ്ലാൻ്റേഷൻ കോർപ്പറേഷൻ കേരള ലിമിറ്റഡ് ചെയർമാൻ ഒ പി അബ്ദുൽസലാം സ്വാഗതവും മാനേജിംഗ് ഡയറക്ടർ ഡോക്ടർ ജെയിംസ് ജേക്കബ്ബ് നന്ദിയും പറഞ്ഞു.

Leave a Reply

spot_img

Related articles

ആലപ്പുഴ വാഹനാപകടം; കെഎസ്ആർടിസി ഡ്രൈവറെ പ്രതിചേർത്തു

ആലപ്പുഴ കളർകോട് എംബിബിഎസ് വിദ്യാർത്ഥികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ കെ എസ് ആർ ടി സി ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്.പ്രാഥമിക...

കണ്ണൂർ അഴീക്കലിൽ അന്യസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ഒഡീഷ സ്വദേശി രമേഷ് ദാസാണ് മരിച്ചത്. തലയ്ക്ക് കല്ലിട്ടാണ് രമേഷിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. അതേസമയം, സംഭവത്തിൽ പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.അഴീക്കൽ ഹാർബറിന്...

പൊതുമേഖലാസ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിത്തള്ളി

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതു മേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിതള്ളി. കെ. എസ്....

മലകയറുന്നതിനിടെ രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു

ശബരിമല തീർത്ഥാടകരായ രണ്ടുപേർ മലകയറുന്നതിനിടെ മരിച്ചു. തമിഴ്നാട് സ്വദേശി ശിവാനന്ദം വിജയരംഗപിള്ള ആന്ധ്ര പ്രദേശ് സ്വദേശി അഡീഡം സന്യാസി രാജു എന്നിവരാണ് മരിച്ചത്. ഹൃദയാഘാതമാണ്...