തനിക്കെതിരെ കേസെന്നത് വ്യാജപ്രചാരണം; ഈശ്വർ മാൽപെ

തനിക്കെതിരെ കേസെന്നത് വ്യാജപ്രചാരണമെന്ന് ക‍‍ർണാടകയിലെ പ്രാദേശിക മുങ്ങൽ വിദ​ഗ്ധനായ ഈശ്വർ മാൽപെ.

തനിക്കെതിരെ കേസുണ്ട് എന്നത് ചില മാധ്യമങ്ങളുടെ വ്യാജപ്രചാരണമെന്ന് ഈശ്വർ മാൽപെ പറഞ്ഞു. ഷിരൂർ തെരച്ചിൽ വിഷയത്തിൽ ഇനി ഒരു തരത്തിലും വിവാദത്തിനില്ല. താൻ ചെയ്തത് എന്തെന്നത് ദൈവത്തിനറിയാം, കണ്ട് നിന്നവർക്കുമറിയാം. താനത് ഒരു തരത്തിലും പ്രശസ്തിക്ക് വേണ്ടി ചെയ്തതല്ലെന്നും ഈശ്വർ മാൽപെ പറഞ്ഞു. ഇന്നലെ അർജുൻ്റെ കുടുംബം നടത്തിയ വിമ‍ർശനങ്ങളോട് ഈശ്വ‍ർ മൽപെയുടെ പ്രതികരണം.

യൂട്യൂബിൽ നിന്ന് കിട്ടുന്ന വരുമാനം താൻ നടത്തുന്ന ആംബുലൻസ് സർവീസിനാണ് കൊടുക്കുന്നത്. പണത്തിന് വേണ്ടിയല്ല താനിത്തരം സേവനങ്ങൾ നടത്തുന്നതെന്നും ഈശ്വർ മാൽപെ പ്രതികരിച്ചു. അതേസമയം, ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം ആരോപണം ഉന്നയിച്ചതിന് പിറകെ മനാഫ് ഇന്ന് പൊതു പരിപാടിയിൽ പങ്കെടുക്കും. കോഴിക്കോട് മുക്കത്തെ ഒരു സ്കൂൾ നൽകുന്ന സ്വീകരണ പരിപാടിയിലാണ് മനാഫ് പങ്കെടുക്കുന്നത്. അർജുന്റെ പേരിൽ മനാഫ് പണം സ്വീകരിച്ചെന്നും യുട്യൂബ് ചാനലിലൂടെ വ്യൂവേഴ്സിനെ കൂട്ടാനാണ് ശ്രമിച്ചെന്നുമാണ് കുടുംബത്തിൻ്റെ ആരോപണം. രാവിലെ പത്തുമണിക്കാണ് പരിപാടി.

Leave a Reply

spot_img

Related articles

വൃദ്ധ സദനത്തില്‍ വച്ച്‌ മരിച്ച പിതാവിന്റെ കര്‍മ്മങ്ങള്‍ ചെയ്യാന്‍ പോലും തയ്യാറാകാതെ മക്കള്‍

വൃദ്ധ സദനത്തില്‍ വച്ച്‌ മരിച്ച പിതാവിന്റെ കര്‍മ്മങ്ങള്‍ ചെയ്യാന്‍ പോലും തയ്യാറാകാതെ മക്കള്‍.മുംബൈ സ്വദേശിയായ ശിവ്ചരണ്‍ റാം റതന്‍ ഗുപ്ത എന്ന ടെക്‌സ്‌റ്റൈല്‍ വ്യാപാരിയുടെ...

നീറ്റ് സമരത്തിന് ശേഷമുളള കോക്രോച്ച് ജനതാ പാർട്ടിയുടെ നിർണായക യോഗം ഇന്ന് മഹാരാഷ്ട്രയിൽ തുടങ്ങും

നീറ്റ് സമരത്തിന് ശേഷമുളള കോക്രോച്ച് ജനതാ പാർട്ടിയുടെ നിർണായക യോഗം ഇന്ന് മഹാരാഷ്ട്രയിൽ തുടങ്ങും.ഛത്രപതി സംബാജി നഗറിലെ അഭിജിത്ത് ദീപ്കെയുടെ വസതിയിലാണ് യോഗം. യുവാക്കളെയും...

വിജയ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ന് നിയമസഭയിൽ

തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും .ബജറ്റ് സമ്മേളനത്തിന്റെ തലേദിവസം പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്ത...

അന്യായമായ തപാൽ പാർസൽ ചാർജ് വർദ്ധനവ് പിൻവലിക്കണം: ഫെഡറേഷൻ ഓഫ് മലയാളം ബുക്ക് പബ്ലിഷേഴ്സ്

കൊച്ചി- തപാൽ പാർസൽ ചാർജ്ജ് ഇരട്ടിയായി വർദ്ധിപ്പിച്ച തപാൽ വകുപ്പിൻ്റെ അന്യായമായ നടപടി പിൻവലിക്കണമെന്ന് ഫെഡറേഷൻ ഓഫ് മലയാളം ബുക്ക്...