നിർമാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരേയാണ് കേസ്.
എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരമാണ് മരട് പൊലീസ് കേസെടുത്തത്.
അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.
22 കോടി മുതൽമുടക്കിലുള്ള ചിത്രത്തിനായി ഏഴ് കോടി രൂപ നൽകിയത് താനാണെന്നും ചിത്രം ഹിറ്റായപ്പോൾ ലാഭവിഹിതം നൽകിയില്ലെന്നും ആരോപിച്ചാണ് പരാതി.
നാൽപതു ശതമാനം ലാഭ വിഹിതമാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തത്.
എന്നാൽ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചെന്നായിരുന്നു ഹർജിയിൽ ആരോപണം.
മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമെന്ന ബഹുമതിയും നിലവിൽ ഈ ചിത്രത്തിനാണ്.