നടൻ വിശാലിനെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ യൂട്യൂബർക്കും 3 യൂട്യൂബ് ചാനലിനും എതിരെ കേസെടുത്തു. യുട്യൂബർ സെഗുവാരയ്ക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഒരു പ്രമോഷൻ പരിപാടിക്കിടെ വിശാൽ അസുഖബാധിതനായി കാണപ്പെട്ടിരുന്നു.അമിത മദ്യപാനം മൂലമാണ് താരം അസുഖബാധിതനായതെന്ന് ഇയാൾ യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. സൗത്ത് ഇന്ത്യൻ ആക്ടർസ് അസോസിയേഷൻ നൽകിയ പരാതിയിൽ ആണ് നടപടി. സുന്ദർ സി സംവിധാനം ചെയ്ത മദഗജരാജ എന്ന സിനിമയുടെ പ്രൊമോഷനിലാണ് സംഭവം.മറ്റൊരാളുടെ കൈപിടിച്ചാണ് വിശാൽ സദസ്സിലേക്ക് കയറിയത്. മെലിഞ്ഞ്, അവശനായ നിലയിലായിരുന്നു താരം. പരിപാടിക്കിടയിൽ സംസാരിക്കുമ്പോൾ കൈ നിർത്താതെ വിറക്കുന്നുണ്ടായിരുന്നു. വാക്കുകൾ പലയിടത്തും പതറി. ആരോഗ്യപ്രശ്ങ്ങൾ നേരിടുന്നതിനിടെയാണ് അദ്ദേഹം പ്രൊമോഷൻ പരിപാടികൾക്ക് എത്തിയത്.