ലൈംഗിക ആരോപണ പരാതിയില്‍ നഗരസഭ ചെയര്‍മാന് എതിരെ കേസ്

ലൈംഗിക ആരോപണ പരാതിയില്‍ നഗരസഭ ചെയര്‍മാന് എതിരെ കേസ്.കരുനാഗപ്പള്ളി നഗരസഭ ചെയര്‍മാന്‍ കോട്ടയില്‍ രാജുവിനെതിരെ നഗരസഭയിലെ തന്നെ താല്‍ക്കാലിക വനിതാ ജീവനക്കാരിയുടെ പരാതിയിലാണ് കേസ്.നഗരസഭ ചെയര്‍മാന്‍ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് യുവതിയുടെ ആരോപണം.

ഭര്‍ത്താവിന്റെ ചികിത്സാ ധനസമാഹരണവുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോഴായിരുന്നു സംഭവമെന്നാണ് യുവതി പറയുന്നത്. പണം വേണമെങ്കില്‍ തന്റെ ഒപ്പം വരണമെന്ന് നഗരസഭ ചെയര്‍മന്‍ ആവശ്യപ്പെട്ടുവെന്നും ഔദ്യോഗിക റൂമില്‍ വെച്ച്‌ അശ്ളീല ചുവയോടെ സംസാരിച്ചുവെന്നും യുവതി പറഞ്ഞു. നിവര്‍ത്തികേടുകൊണ്ടാണ് ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി ചെയര്‍മാനെ സമീപിച്ചതെന്നും ചെയര്‍മാനെ ചോദ്യം ചെയ്തതോടെ പിന്നീട് ബുദ്ധിമുട്ടുകള്‍ ഉണ്ടായെന്നും ചെയര്‍മാന്‍ ഇടപെട്ട് ജോലി സ്ഥലം മാറ്റിയെന്നും യുവതി പറഞ്ഞു.

Leave a Reply

spot_img

Related articles

കോട്ടയത്തെ ഇരട്ടക്കൊലപാതകം; കാരണം മുൻ വൈരാഗ്യം; പ്രതിയുടെ സഹോദരനും രണ്ട് സ്ത്രീകളും സംശയനിഴലിൽ

കോട്ടയം തിരുവാതുക്കലിൽ വ്യവസായി വിജയകുമാറിനെയും ഭാര്യ മീരയെയും കൊലപ്പെടുത്തിയതിന് കാരണം മുൻ വൈരാഗ്യം തന്നെയെന്ന് പൊലീസ്.കേസില്‍ അറസ്റ്റിലായ അസം സ്വദേശി അമിത്തിന്‍റെ സഹോദരന്റെ പങ്കും...

തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി അറസ്റ്റിലായി

കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി അറസ്റ്റിലായി.ആസാം സ്വദേശി അമിത് ഒറാങ്ങിനെ തൃശ്ശൂരിൽ നിന്നാണ് പോലീസ് പിടിയിലായത്. പ്രതിയെ ഉടൻ കോട്ടയത്ത് എത്തിക്കും.തൃശ്ശൂർ മാളയില്‍നിന്നാണ്...

15കാരനെ ലൈംഗികമായി പീഡിപ്പിച്ചു പണം തട്ടി; യുവതി അറസ്റ്റിൽ

പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. മലപ്പുറം തിരൂരിലാണ് യുവതി പോക്സോ കേസിൽ അറസ്റ്റിലായത്. പാലക്കാട് കല്ലടിക്കോട് സ്വദേശി...

കോട്ടയം നഗരത്തിലെ ഇരട്ട കൊലപാതകം: പ്രതി ഉടൻ പിടിയിലായേക്കും

കോട്ടയം നഗരത്തിൽ വ്യവസായിയും ഭാര്യയും കൊലപ്പെട്ട സംഭവത്തിൽ പ്രതി ഉടൻ പിടിയിലായേക്കും.കുടുംബവുമായി വ്യക്തി വൈരാഗ്യമുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. വീട്ടിൽ നേരത്തെ ജോലിക്കു നിന്നവരെയും ചോദ്യം...